Sita Ramam movie review

ദുൽഖർ സൽമാൻ, മൃണാൾ താക്കൂർ, രേഷ്മിക മന്ദാന, ഗൗതം വാസുദേവ മേനോൻ, സുമന്ദ്, വെന്നല കിഷോർ, പ്രകാശ് രാജ്, മുരളി ശർമ്മ തുടങ്ങിയവർ പ്രധാന വേഷങ്ങളിൽ എത്തി ഹനു രാഘവപിടി സംവിധാനം ചെയ്ത പുതിയ തെലുങ്ക് ചിത്രമാണ് 'സീതാരാമം'. ലെഫ്റ്റനന്റ് കേണൽ റാമിന്റെയും സീത മഹാലക്ഷ്മിയുടെയും പ്രണയ കഥയാണ് ഈ സിനിമ പറയുന്നത്. എൺപതുകളിലാണ് സിനിമയുടെ കഥ ആരംഭിക്കുന്നത്. രേഷ്മികയുടെ അഫ്രീൻ എന്ന കഥാപാത്രം ലണ്ടനിൽ നിന്ന് തന്റെ നാടായ പാക്കിസ്ഥാനിലേക്ക് പോവുന്നതും അവിടെ നിന്ന് ഒരു കത്ത് എത്തേണ്ട ആളിലേക്ക് എത്തിക്കാനുള്ള യാത്രയും അന്വേഷണങ്ങളിലൂടെയുമാണ് സീതാരാമം കഥ അവതരിപ്പിക്കുന്നത്. കഥയുടെ ഭൂരിഭാഗവും നടക്കുന്നത് അറുപതുകളുടെ പശ്ചാത്തലത്തിലാണ്. സാങ്കേതിക ഘടകങ്ങളിൽ മികച്ച് നിൽക്കുന്നുണ്ട് ഈ സിനിമ. അതിർത്തിയും കൊട്ടാരവും പട്ടാള ക്യാമ്പും പാക്കിസ്ഥാനും മഞ്ഞു വീഴ്ച്ചയും കാശ്മീറും ലണ്ടനുമൊക്കെ സ്ക്രീനിൽ വരുമ്പോൾ കാണുന്നവനിലും ആ ഫീൽ കൊണ്ടുവരുന്നതിൽ സിനിമ വിജയിക്കുന്നുണ്ട്. മൃണാൾ താക്കൂറിന്റെയും ദുൽഖർ സൽമാന്റെയും പ്രകടനങ്ങളും എടുത്തു പറയേണ്ടതാണ്. രണ്ടു മണിക്കൂറും 39 മിനിറ്റും ദൈർഘ്യമുള്ള ഈ ചിത്രം 2022 ആഗസ്റ്റ് അഞ്ചിനാണ് റിലീസ് ചെയ്തത്. തെലുഗുവിന് പുറമെ മലയാളം, തമിഴ് ഭാഷകളിലും ഇറങ്ങിയ ഈ സിനിമ ഇപ്പോൾ ആമസോൺ പ്രൈമിൽ ലഭ്യമാണ്.

Comments