King Fish movie review

അനൂപ് മേനോൻ തിരക്കഥയും സംവിധാനവും നിർവഹിച്ച് പുറത്തിറക്കിയ പുതിയ മലയാള ചലച്ചിത്രമാണ് 'കിങ് ഫിഷ്'. അനൂപ് മേനോനോടൊപ്പം രജ്ഞിത്തും പ്രധാന വേഷങ്ങളിൽ എത്തുമ്പോൾ ദിവ്യ പിള്ള, ദുർഗ കൃഷ്ണ, നിരഞ്ജന അനൂപ്, നെൽസൺ ശൂരനാട്, അലക്സാണ്ടർ പ്രശാന്ത്, ഇർഷാദ്, നന്ദു തുടങ്ങിയവരാണ് മറ്റു വേഷങ്ങൾ കൈകാര്യം ചെയ്യുന്നത്. റിയൽ എസ്റ്റേറ്റ് കച്ചവടക്കാരനായ ഭാസ്കര വർമ്മയാണ് ചിത്രത്തിലെ പ്രധാന കഥാപാത്രം. അദ്ദേഹവും അമ്മാവനായ ദശരഥ വർമ്മയും തമ്മിലുള്ള ബന്ധവും അവരുടെ ജീവിതത്തിൽ നടക്കുന്ന സംഭവവികാസങ്ങളുമാണ് സിനിമ ചർച്ച ചെയ്യുന്നത്. വളരെ കൂടുതൽ സബ് പ്ലോട്ടുകൾ കൊണ്ടുവരികയും അവ അപൂർണ്ണമായി അവസാനിപ്പിക്കുകയും ചെയ്യുമ്പോൾ പ്രേക്ഷകനെ പിടിച്ചിരുത്തുന്നതിൽ ഈ സിനിമ പരാജയപ്പെടുന്നു. രണ്ടു മണിക്കൂർ ദൈർഘ്യമുള്ള ഈ ചിത്രത്തിൽ തത്ത്വദർശനങ്ങളുടെ അതിപ്രസരവും ആസ്വാദനത്തിന് വിനയാവുന്നുണ്ട്. സിനിമയുടെ പോസിറ്റീവായി അനുഭവപ്പെട്ടത് സിനിമോട്ടോഗ്രഫി മാത്രമാണ്. 2022 സെപ്റ്റംബർ 16ന് തിയേറ്റർ റിലീസായി വന്ന ഈ ചിത്രം ഇപ്പോൾ സൺനെക്സ്റ്റിൽ ലഭ്യമാണ്.

Comments