Oru Thekkan Thallu Case movie review

ജി ആർ ഇന്ദു ഗോപന്റെ 'അമ്മിണിപ്പിള്ള വെട്ടുകേസ്' എന്ന നോവലിനെ അടിസ്ഥാനമാക്കി രാജേഷ് പിന്നാടന്റെ തിരക്കഥയിൽ ശ്രീജിത്ത് എൻ സംവിധാനം ചെയ്ത പുതിയ മലയാള ചലച്ചിത്രമാണ് 'ഒരു തെക്കൻ തല്ലു കേസ്'. ബിജു മേനോൻ, പത്മപ്രിയ, റോഷൻ മാത്യു, നിമിഷ സജയൻ തുടങ്ങിയവരാണ് പ്രധാന വേഷങ്ങളിൽ എത്തുന്നത്. വർഷങ്ങൾക്ക് മുമ്പുള്ള കേരളത്തിലെ ഒരു തീരദേശ ഗ്രാമമായ അഞ്ചുതെങ്ങിനെ കേന്ദ്രീകരിച്ചാണ് സിനിമയുടെ കഥ നടക്കുന്നത്. അവിടെയാണ് നാട്ടുകാരുടെ പ്രിയപ്പെട്ട എല്ലാ പ്രശ്നങ്ങളിലും ഇടപെടുന്ന അമ്മിണിപ്പിള്ളയുള്ളത്. ഇദ്ദേഹത്തിന്റെ ഇടപെടലുകളിൽ അമർഷമുള്ള പൊടിയനും കൂട്ടരും അമ്മിണിപ്പിള്ളയുമായി നടത്തുന്ന പ്രശ്നങ്ങളും അടിയും മറുപടിയുമൊക്കെയാണ് സിനിമ പറയുന്നത്. നാട്ടിലെ ലൈറ്റ് ഹൌസ് നടത്തിപ്പുകാരനായ അമ്മിണിപ്പിള്ളയായി എത്തുന്നത് ബിജു മേനോനാണ്. സിനിമയിൽ എടുത്തു പറയേണ്ടത് പ്രകടനങ്ങളാണ്. പ്രത്യേകിച്ച് പത്മപ്രിയയുടെ പെർഫോമൻസ് വളരെ മികച്ചതാണ്. ആർട്ട് വർക്ക് കൊണ്ടും സിനിമയിൽ ഉപയോഗിക്കുന്ന ഭാഷകൊണ്ടുമെല്ലാം മികച്ച രീതിയിൽ അവതരിപ്പിച്ച് പ്രേക്ഷകനെ പിടിച്ചിരുത്താൻ സംവിധായകന് സാധിച്ചിട്ടുണ്ട്. അശ്വത് ലാൽ, അഖിൽ കവലയൂർ, അസീസ് നെടുമങ്ങാട്, അരുൺ ശങ്കർ, റെജു ശിവദാസ് തുടങ്ങിയവരാണ് മറ്റു അഭിനേതാക്കൾ. 2022 സെപ്റ്റംബർ എട്ടിന് റിലീസ് ചെയ്ത ഈ ചിത്രം ഇപ്പോൾ നെറ്റ്ഫ്ലിക്സിൽ ലഭ്യമാണ്.

Comments