Aanandam Paramanandam movie review

എം സിന്ദുരാജിന്റെ തിരക്കഥയിൽ ഷാഫി സംവിധാനം ചെയ്ത മലയാള ചലച്ചിത്രമാണ് "ആനന്ദം പരമാനന്ദം". ഷറഫുദ്ദീൻ, ഇന്ദ്രൻസ്, അനഘ നാരായണൻ, ബൈജു, വനിത കൃഷ്ണചന്ദ്രൻ, അജു വർഗ്ഗീസ്, സിനോജ് വർഗ്ഗീസ് തുടങ്ങിയവരാണ് സിനിമയിൽ പ്രധാന വേഷങ്ങളിൽ എത്തിയിരിക്കുന്നത്. റിട്ടയർമെന്റ് ജീവിതം കള്ള്ഷാപ്പിൽ ആഘോഷിക്കുന്ന ദിവാകര കുറുപ്പിന്റെ ജീവിതവുമായി ചുറ്റിപ്പറ്റിയാണ് സിനിമയുടെ കഥ മുന്നോട്ട് പോകുന്നത്. അതിനിടയിൽ ഗിരീഷ് പി പി ഗൾഫിൽ നിന്നും വരുന്നതും ശേഷം നാട്ടിൽ നടക്കുന്ന ചില കാര്യങ്ങളുമാണ് സിനിമയുടെ കഥ. തമാശക്ക് പ്രാധാന്യം നൽകുന്ന രീതിയിലാണ് ഈ സിനിമ അവതരിപ്പിച്ചിരിക്കുന്നതെങ്കിലും കോമഡിയിലൂടെ പ്രേക്ഷകരെ പിടിച്ചിരിത്തുന്നതിൽ ഈ സിനിമ പരാജയപ്പെടുന്നുണ്ട്. സിനിമയുടെ കഥയിൽ വരുന്ന ഒരു വഴിത്തിരിവും അൽപം ചില നിമിഷങ്ങളും മാത്രമാണ് രസകരമായി അനുഭവപ്പെട്ടത്. 2022 ഡിസംബർ 23ന് റിലീസ് ചെയ്ത ഈ ചിത്രം ഇപ്പോൾ മനോരമ മാക്സിൽ ലഭ്യമാണ്.

Comments