Solamante Theneechakal movie review

നായിക നായകൻ എന്ന റിയാലിറ്റി ഷോയിലെ വിജയികളെ അണിനിരത്തി ലാൽ ജോസ് സംവിധാനം ചെയ്ത പുതിയ മലയാള ചലച്ചിത്രമാണ് 'സോളമന്റെ തേനീച്ചകൾ'. ശംഭു, ദർശന, വിൻസി അലോഷ്യസ്, ആഡിസ്, ജോജു ജോർജ്, ജോണി ആന്റണി, മണികണ്ഠൻ തുടങ്ങിയവരാണ് സിനിമയിൽ പ്രധാന വേഷങ്ങളിലെത്തുന്നത്. ക്രൈം ത്രില്ലർ ഗണത്തിൽപ്പെടുത്താവുന്ന ഈ സിനിമയുടെ തിരക്കഥ പി ജി പ്രജീഷിന്റേതാണ്. പോലീസിൽ ജോലി ചെയ്യുന്ന സുജ, ഗ്ലൈന എന്നീ രണ്ട് സുഹൃത്തുക്കളിലൂടെയാണ് ചിത്രത്തിന്റെ കഥ തുടങ്ങുന്നത്. അവരുടെ സൗഹൃദവും ഒന്നിച്ചുള്ള ജീവിതവും പ്രണയവും പറഞ്ഞു തുടങ്ങുന്ന ചിത്രത്തിൽ ഒരു കൊലപാതകമാണ് പ്രധാന പ്രമേയമായി വരുന്നത്. ഈ കൊലപാതകം അവരുടെ ജീവിതത്തെ ബാധിക്കുന്നതും തുടർന്നുള്ള അന്വേഷണങ്ങളുമാണ് സിനിമ പ്രധാനമായും കേന്ദ്രീകരിക്കുന്നത്. മേക്കിംഗ് കൊണ്ട് ഒരു പരിതിവരെ സിനിമ പിടിച്ചുനിൽക്കുന്നുണ്ടെങ്കിലും ശക്തമായ തിരക്കഥയുടെ അഭാവം ചിത്രത്തിലുടനീളം മുഴച്ചു നിൽക്കുന്നുണ്ട്. വിൻസി അലോഷ്യസിന്റേതല്ലാത്ത മറ്റു പ്രകടനങ്ങളും അത്ര മികച്ചതായി അനുഭവപ്പെട്ടില്ല. 2022 ആഗസ്റ്റ് 18ന് റിലീസ് ചെയ്ത ഈ ചിത്രം ഇപ്പോൾ മനോരമ മാക്സിൽ ലഭ്യമാണ്.

Comments