ലിയോ തദേവൂസ് സംവിധാനം ചെയ്ത് വിനായകൻ, ഷൈൻ ടോം ചാക്കോ, ദേവ് മോഹൻ, ലാൽ, ശ്രിന്ദ തുടങ്ങിയവർ പ്രധാന വേഷങ്ങളിൽ എത്തിയ പുതിയ മലയാള സിനിമയാണ് 'പന്ത്രണ്ട്'. മിസ്റ്ററി ത്രില്ലർ വിഭാഗത്തിൽ പെടുത്താവുന്ന ഈ സിനിമ ക്രിസ്ത്യൻ ആത്മീയ അവലംബത്തിൽ ആണ് അവതരിപ്പിച്ചിരിക്കുന്നത്. മൂന്നു വർഷത്തെ ജയിൽ വാസം കഴിഞ്ഞുവരുന്ന അന്ത്രോയിലൂടെയാണ് കഥ തുടങ്ങുന്നത്. അന്ത്രോയുടെയും കൂടെയുള്ള പന്ത്രണ്ടു പേരുടെയും കഥയാണ് സിനിമ പറയുന്നത്. രാഷ്ട്രീയക്കാർക്ക് വേണ്ടി കൊട്ടേഷൻ പിടിക്കുന്നതാണ് ഇവരുടെ പ്രധാന ജോലി. ഇവർക്കിടയിലേക്ക് ഇമ്മാനുവൽ എന്ന കഥാപാത്രം വരുന്നതും ശേഷം അവരുടെ ജീവിതത്തിൽ ഉണ്ടാകുന്ന മാറ്റങ്ങളുമാണ് മുന്നോട്ടുള്ള കഥയിൽ സിനിമ പറയുന്നത്. സിനിമോട്ടോഗ്രാഫിയാണ് സിനിമയുടെ എടുത്തു പറയേണ്ട പോസിറ്റീവ്. കടലിന്റെ മനോഹാരിത വേണ്ടുവോളം ഒപ്പിയെടുത്തതാണ് ഈ സിനിമയുടെ ഓരോ വിശ്വലുകളും. നല്ല സംഘട്ടന രംഗങ്ങളും മികച്ച പെർഫോമൻസുകളും കൂടിയാകുമ്പോൾ ഈ സിനിമ ആവറേജിന് മുകളിൽ നിൽക്കുന്ന ഒരു അനുഭവമാണ് സമ്മാനിക്കുന്നത്. 2022 ജൂൺ 24ന് റിലീസ് ചെയ്ത ഈ ചിത്രം ഇപ്പോൾ ആമസോൺ പ്രൈമിൽ ലഭ്യമാണ്.
Comments
Post a Comment