The Teacher movie review

അമല പോളിനെ നായികയാക്കി വിവേക് സംവിധാനം ചെയ്ത പുതിയ മലയാള ചലച്ചിത്രമാണ് 'ദ ടീച്ചർ'. ഹകീം ഷാ, മഞ്ജു പിള്ള, അനുമോൾ, പ്രശാന്ത് മുരളി, വിനീത കോശി, മാല പാർവ്വതി, ഐ എം വിജയൻ തുടങ്ങിയവരാണ് മറ്റു പ്രധാന വേഷങ്ങളിൽ എത്തുന്നത്. ദേവിക എന്ന കായികാധ്യാപികയുടെ കഥയാണ് ടീച്ചർ പറയുന്നത്. ഒരു ദിവസം രാവിലെ എണീക്കുമ്പോൾ തനിക്കെന്തോ സംഭവിച്ചിട്ടുണ്ടെന്ന് തോന്നുകയും ശേഷം അതെന്തെന്നുള്ള അന്വേഷണങ്ങളുമായാണ് ഈ സിനിമ മുന്നോട്ട് പോകുന്നത്. സിനിമ ചർച്ച ചെയ്യുന്ന വിഷയം ഏറെ പ്രസക്തമായതാണ്. വിദ്യാർഥികളിലെ മയക്കുമരുന്ന് ഉപയോഗത്തിന്റെ ഭീകരത നല്ല രീതിയിൽ അവതരിപ്പിക്കാൻ സിനിമയുടെ അണിയറ പ്രവർത്തകർക്ക് സാധിച്ചിട്ടുണ്ട്. അമല പോളിന്റെയും ഹകീം ഷായുടെയും പ്രകടനങ്ങളും മികച്ചു നിൽക്കുന്നു. കാലോചിതമായി പ്രസക്തമായ ഒരു വിഷയത്തെയാണ് സിനിമ ചർച്ച ചെയ്യുന്നതെങ്കിലും സബ് പ്ലോട്ടുകളെ ഉൾക്കൊള്ളിച്ചുകൊണ്ടുള്ള അവതരണത്തിലെ പ്രകീർണ്ണതകളും സംഭാഷണങ്ങളിലെ നാടകീയതയും സിനിമയെ പിന്നോട്ട് വലിക്കുന്നുണ്ട്. 2022 ഡിസംബർ 2ന് റിലീസ് ചെയ്ത ഈ ചിത്രം ഇപ്പോൾ നെറ്റ്ഫ്ലിക്സിൽ ലഭ്യമാണ്.

Comments