Doctor G movie review

അനുഭുഢി കശ്യപ്പിന്റെ സംവിധാനത്തിൽ ആയുഷ്മാൻ ഖുറാന പ്രധാന വേഷത്തിലെത്തിയ പുതിയ ഹിന്ദി ചലച്ചിത്രമാണ് 'ഡോക്ടർ ജി'. രാഖുൽ പ്രീത് സിംഗ്, ഷെഫാലി ഷാ, ഷീബ ചദ്ധ, അയേഷ കദുസ്ക, ഇന്ദ്രനീൽ സെങ്ഗുപ്ത എന്നിവരും മറ്റു വേഷങ്ങളിൽ എത്തുന്നുണ്ട്. ഓർത്തോ വിഭാഗത്തിൽ സീറ്റ് ലഭിക്കാൻ ആഗ്രഹിക്കുകയും എന്നാൽ ഗൈനക്കോളജിയിൽ ആയിപ്പോകുകയും ചെയ്യുന്ന ഒരു യുവ ഡോക്ടറുടെ കഥയാണ് ഈ സിനിമ പറയുന്നത്. തുടർന്ന് നടക്കുന്ന കാര്യങ്ങളെ തമാശ രൂപേണയാണ് ഈ സിനിമ ആവിഷ്കരിച്ചിരിക്കുന്നത്. പ്രണയങ്ങൾക്കപ്പുറമുള്ള സൗഹൃദങ്ങളുടെ ബന്ധങ്ങളെയും പുരുഷ ഗൈനക്കോളജിസ്റ്റിന്റെ മാനസികാവസ്ഥയും ചർച്ച ചെയ്യുന്നുണ്ട് ഈ സിനിമ. മികച്ച പ്രകടനങ്ങൾ തന്നെയാണ് ഈ ചിത്രത്തിന്റെ നട്ടെല്ല്. എല്ലാവരും അവരുടെ കഥാപാത്രങ്ങളെ നല്ല രീതിയിൽ അവതരിപ്പിച്ചിട്ടുണ്ട്. 2022 ഒക്ടോബർ 14-ന് റിലീസ് ചെയ്ത ഈ ചിത്രം ഇപ്പോൾ നെറ്റ്ഫ്ലിക്സിൽ ലഭ്യമാണ്.

Comments