ആന്റണി സോണിയുടെ സംവിധാനത്തിൽ ഷറഫുദ്ദീൻ, നൈല ഉഷ, അപർണ ദാസ് എന്നിവർ കേന്ദ്ര കഥാപാത്രങ്ങളായി എത്തിയ പുതിയ മലയാള ചലച്ചിത്രമാണ് 'പ്രിയൻ ഓട്ടത്തിലാണ്'. ജാഫർ ഇടുക്കി, ബിജു സോപാനം, ഹരിശ്രീ അശോകൻ, സുധി കോപ്പ,മൈക്ക്, ശാജു ശ്രീധർ, സ്മിനു സിജോ, അനാർക്കലി മരക്കാർ, അശോകൻ, മമ്മൂട്ടി എന്നിവരും സിനിമയിൽ മറ്റു വേഷങ്ങൾ കൈകാര്യം ചെയ്യുന്നു. എല്ലാതരം ആളുകളുടെയും പ്രശ്നങ്ങൾ പരിഹരിക്കാൻ നടക്കുന്ന പ്രിയദർശൻ എന്ന ഹോമിയോ ഡോക്ടറുടെ കഥാപാത്രമാണ് ഷറഫുദ്ദീന്റേത്. ആ കഥാപാത്രത്തിലൂടെയാണ് സിനിമയുടെ കഥ മുന്നോട്ട് കൊണ്ട് പോകുന്നത്. മുഖ്യമായും ഈ കഥാപാത്രത്തിന്റെ ഒറ്റ ദിവസത്തെ കേന്ദ്രീകരിച്ചാണ് സിനിമയുടെ കഥയുള്ളത്. മികച്ച രീതിയിൽ ആ കഥാപാത്രത്തെ അവതരിപ്പിക്കാൻ ഷറഫുദ്ദീന് സാധിക്കുന്നുമുണ്ട്. നൈല ഉഷയുടെയും അപർണ ദാസിന്റെയും പ്രകടനങ്ങളും മികച്ചതാണ്. ബിജു സോപാനത്തിന്റെ നർമ്മങ്ങളും സിനിമയിൽ വർക്കായിട്ടുണ്ട്. 2022 ജൂൺ 24ന് റിലീസ് ചെയ്ത ഈ ചിത്രം ഇപ്പോൾ മനോരമ മാക്സിൽ ലഭ്യമാണ്.

Comments
Post a Comment