Paappan movie review

ആർ ജെ ഷാന്റെ തിരക്കഥയിൽ ഒരിടവേളക്കു ശേഷം ജോഷി സംവിധാനം ചെയ്യുന്ന പുതിയ സിനിമയാണ് 'പാപ്പൻ'. സുരേഷ് ഗോപിയാണ് പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. നീത പിള്ളയ്, ഷമ്മി തിലകൻ, വിജയ രാഘവൻ, ഗോകുൽ സുരേഷ്, ആശ ശരത്, നൈല ഉഷ, ചന്തുനാദ്, ടിനി ടോം, കനിഹ, ഡയാന ഹമീദ്, മാനസ രാധാകൃഷ്ണൻ, സജിത മഠത്തിൽ, രാഹുൽ മാധവ്, നന്ദു, ജനാർദ്ദനൻ, സാവിത്രി ശ്രീധരൻ, മാള പാർവതി തുടങ്ങി വലിയ കാസ്റ്റിംഗ് തന്നെയാണ് ഈ സിനിമയുടേത്. ഇൻവെസ്റ്റിഗേഷൻ ത്രില്ലർ രീതിയിലാണ് ഈ സിനിമ ഒരുക്കിയിരിക്കുന്നത്. ഒരു പോലീസുകാരന്റെ ഔദ്യോഗിക ജീവിതവും സ്വകാര്യ ജീവിതവും പ്രധാന പ്രമേയമായി കൊണ്ടുവരികയും അതോടു കൂടെ നടന്നുകൊണ്ടിരിക്കുന്ന കൊലപാതകങ്ങളും അതിന്റെ അന്വേഷണങ്ങളും എല്ലാം സിനിമ ഉൾക്കൊള്ളുന്നു. കാട്ടിലൂടെ പുഴയിലേക്ക് മീൻ പിടിക്കാൻ പോകുന്ന നാലുപേർ ഒരു ബോഡി കണ്ടെത്തുന്നതും അതിന്റെ അന്വേഷണങ്ങളിലൂടെയുമാണ് സിനിമ തുടങ്ങുന്നത്. എബ്രഹാം മാത്യു മാത്തൻ എന്ന സുരേഷ് ഗോപി കഥാപാത്രം മികച്ച രീതിയിൽ അവതരിപ്പിച്ചിട്ടുണ്ട് ഈ സിനിമയിൽ. നീത പിള്ളയുടെ പെർഫോമൻസും മികച്ചതാണ്. ജെക്സ് ബിജോയിയുടെ പശ്ചാത്തല സംഗീതം ഈ സിനിമയുടെ മാറ്റ് കൂട്ടുന്നു. രണ്ടു മണിക്കൂറും 50 മിനിറ്റും ദൈർഘ്യമുള്ള ഈ സിനിമ 2022 ജൂലൈ 29-നാണ് റിലീസ് ചെയ്തത്. ഇപ്പോൾ zee5-ഇൽ ലഭ്യമാണ്.

Comments