ഫെസ്റ്റിവലുകളിൽ വലിയ ശ്രദ്ധ പിടിച്ചുപറ്റിയ ജിതിൻ ഐസക് തോമസ് സംവിധാനം ചെയ്ത പുതിയ മലയാള ചലച്ചിത്രമാണ് 'അറ്റെൻഷൻ പ്ലീസ്'. വിഷ്ണു ഗോവിന്ദൻ, ആനന്ദ് മൻമദൻ, ആതിര കല്ലിങ്ങൽ, ജിക്കി പോൾ, ജോബിൻ പോൾ, ശ്രീജിത്ത് എന്നിവരാണ് പ്രധാന വേഷങ്ങളിൽ എത്തുന്നത്. സിനിമ മോഹവുമായി നടക്കുന്ന, ഒരു ഫ്ലാറ്റിൽ താമസിക്കുന്ന അഞ്ചു പേരുടെ കഥയാണ് ചിത്രം പറയുന്നത്. അവരിലുള്ള ഹരി എന്ന കഥാപാത്രത്തെ കേന്ദ്രീകരിച്ചാണ് സിനിമ മുന്നോട്ട് പോകുന്നത്. എന്നത്തേയും പോലെ മദ്യപാനവും ഭക്ഷണം കഴിക്കലും വർത്തമാനവുനായി മുന്നോട്ട് പോകുന്ന ഒരു രാത്രിയാണ് 'അറ്റെൻഷൻ പ്ലീസ്' എന്ന സിനിമ. സിനിമ പറയാനുദ്ദേശിക്കുന്ന വിഷയത്തെ വളരെ തീവ്രമായി തന്നെ പ്രേക്ഷകരിൽ എത്തിക്കാൻ സിനിമക്ക് സാധിച്ചിട്ടുണ്ട്. തീർച്ചയായും കണ്ടിരിക്കേണ്ട ഒരു സിനിമയാണ് 'അറ്റെൻഷൻ പ്ലീസ്'. വിഷ്ണു ഗോവിന്ദന്റെ ഗംഭീര പ്രകടനം തന്നെയാണ് ഈ സിനിമയുടെ മാറ്റ് കൂട്ടുന്നത്. സിനിമയെ മുഴുവനായി കൊണ്ട് പോകുന്നതും ഹരി എന്ന വിഷ്ണുവിന്റെ കഥാപാത്രമാണ്. നല്ല ശബ്ദ മിശ്രണം കൂടിയാകുമ്പോൾ ഈ സിനിമ ശരിക്കും മികച്ചതാവുന്നു. രണ്ടു മണിക്കൂറിനടുത്ത് ദൈർഘ്യമുള്ള ഈ സിനിമ ഇപ്പോൾ നെറ്റ്ഫ്ലിക്സിൽ ലഭ്യമാണ്.

Comments
Post a Comment