അനുരാഗ കരിക്കിൻ വെള്ളം, ഉണ്ട, ലവ് എന്നീ സൂപ്പർ ഹിറ്റ് സിനിമകൾ മലയാളത്തിന് സമ്മാനിച്ച ഖാലിദ് റഹ്മാന്റെ ഏറ്റവും പുതിയ സിനിമയാണ് 'തല്ലുമാല'. പേര് സൂചിപ്പിക്കുന്നതുപോലെ തന്നെ തല്ല് മയമാണ് സിനിമയിലുടനീളം. ടോവിനോ തോമസ്, കല്യാണി പ്രിയദർശൻ, ഷൈൻ ടോം ചാക്കോ, ലുഖ്മാൻ അവറാൻ, ഗോകുലൻ, ബിനു പപ്പു തുടങ്ങിയവർ പ്രധാന വേഷങ്ങളിൽ എത്തുമ്പോൾ സ്വാതി ദാസ് പ്രഭു, ജോണി ആന്റണി, ചെമ്പൻ വിനോദ് ജോസ്, അദ്രി ജോ, അസിം ജമാൽ, ഓസ്റ്റിൻ, നൗഷാദ് അലി, ഷാഫി കൊല്ലം എന്നിവരും വേഷങ്ങൾ കൈകാര്യം ചെയ്യുന്നു. മുഹ്സിൻ പരാരിയും അഷ്റഫ് ഹംസയുമാണ് തിരക്കഥ രചിച്ചിരിക്കുന്നത്. കഥ പറയുന്ന രീതിയിലും അവതരണത്തിലും തല്ലുമാല വിത്യസ്തത പുലർത്തുന്നുണ്ട്. മികച്ച ടെക്നിക്കൽ വർക്കുകളും പെർഫോമൻസുകളും കൂടിയാകുമ്പോൾ ഈ സിനിമ അതിഗംഭീരമാകുന്നു. സിനിമയുടെ ക്വാളിറ്റി പ്രൊഡക്ഷൻ എടുത്തു പറയേണ്ടത് തന്നെയാണ്. ലൈറ്റിംഗിലും കോസ്റ്റ്യൂമുകളിലും ഇതിനെയൊക്കെ സംയോജിപ്പിച്ചുള്ള എഡിറ്റിംഗിലും ഈ സിനിമ ഒരു പടി മുന്നിൽ നിൽക്കുന്നു. രണ്ടു മണിക്കൂറും 27 മിനിറ്റും ദൈർഘ്യമുള്ള ഈ സിനിമ 2022 ആഗസ്റ്റ് 12-നാണ് റിലീസ് ചെയ്തത്.

Comments
Post a Comment