Sayahna Varthakal movie review

ഗോകുൽ സുരേഷിനെ നായകനാക്കി അരുൺ ചന്ദു സംവിധാനം ചെയ്ത പുതിയ മലയാള സിനിമയാണ് 'സായാഹ്ന വാർത്തകൾ'. ധ്യാൻ ശ്രീനിവാസൻ, ശരണ്യ ശർമ, ആനന്ദ് മൻമദൻ, ഇന്ദ്രൻസ്, ദിനേഷ് പ്രഭാകർ, അജു വർഗ്ഗീസ്, വിഷ്ണു ഗോവിന്ദ്, ഇർഷാദ് അലി തുടങ്ങിയവരാണ് മറ്റു വേഷങ്ങൾ കൈകാര്യം ചെയ്തിരിക്കുന്നത്. പൊളിറ്റിക്കൽ ത്രില്ലർ ഗണത്തിൽ പെടുത്താവുന്നതാണ് ഈ സിനിമ. ഏതൊരു കാലത്തും പ്രസക്തമാകുന്ന അഴിമതി രാഷ്ട്രീയമാണ് സിനിമ ചർച്ച ചെയ്യുന്നത്. ഇന്ത്യൻ വിദ്യാഭ്യാസ രംഗത്ത് നടന്നുകൊണ്ടിരിക്കുന്ന ചൂഷണങ്ങളെ വ്യക്തമായി വരച്ചു കാണിക്കാൻ ഈ സിനിമക്ക് സാധിച്ചിട്ടുണ്ട്. രവികുമാർ എന്ന ഗോകുൽ സുരേഷിന്റെ നായക കഥാപാത്രത്തിന്റെയും ആനന്ദ് മൻമദന്റെയും പ്രകടനങ്ങൾ മികച്ചതാണ്. രണ്ടു മണിക്കൂറിനടുത്ത് ദൈർഘ്യമുള്ള ഈ സിനിമ 2022 ആഗസ്റ്റ് അഞ്ചിനാണ് റിലീസ് ചെയ്തത്.

Comments