ഒരിടവേളക്ക് ശേഷം സത്യൻ അന്തിക്കാട് സംവിധാനം ചെയ്ത പുതിയ മലയാള സിനിമയാണ് 'മകൾ'. ഡോ.ഇഖ്ബാൽ കുറ്റിപ്പുറത്തിന്റേതാണ് തിരക്കഥ. സിനിമയിൽ ജയറാം, മീര ജാസ്മിൻ, ദേവിക സഞ്ജയ് എന്നിവരാണ് പ്രധാന വേഷങ്ങളിൽ എത്തുന്നത്. ഇവരെക്കൂടാതെ ഇന്നസെന്റ്, നസ്ലിൻ ഗഫൂർ, കന്നട നടൻ ബാലാജി മനോഹർ, സിദ്ധീഖ്, ഡയാന ഹമീദ്, ശ്രീനിവാസൻ, നിൽജ, അൽതാഫ്, ജയശങ്കർ, മീര നായർ തുടങ്ങിയവരും വേഷങ്ങൾ കൈകാര്യം ചെയ്യുന്നു. മകളും അച്ഛനും അമ്മയും അടങ്ങുന്ന ചെറിയ ഒരു കുടുംബത്തെ കേന്ദ്രീകരിച്ചാണ് ഈ സിനിമയുടെ കഥ പറയുന്നത്. രണ്ടു മണിക്കൂറും 16 മിനിറ്റും ദൈർഘ്യമുള്ള ഈ സിനിമയിൽ ഒരിടത്തും ഒരു പ്രത്യേക കഥയിൽ കേന്ദ്രീകരിച്ച് സിനിമ അവതരിപ്പിക്കാൻ സാധിച്ചിട്ടില്ല. തിരക്കഥ തീർത്തും അപൂർണ്ണമായാണ് പ്രേക്ഷകന് അനുഭവപ്പെടുക. 2022 ഏപ്രിൽ 29-ന് റിലീസ് ചെയ്ത ഈ ചിത്രം ഇപ്പോൾ മനോരമ മാക്സിൽ ലഭ്യമാണ്.

Comments
Post a Comment