വിഷ്ണു ഉണ്ണികൃഷ്ണനെ നായകനാക്കി നവാഗതനായ കെ ആർ പ്രവീൺ സംവിധാനം ചെയ്ത പുതിയ മലയാള സിനിമയാണ് 'കുറി'. ത്രില്ലർ മോഡിലാണ് ഈ സിനിമ ഒരുക്കിയിരിക്കുന്നത്. പോലീസ് കോൺസ്റ്റബിളായ ദിലീപ് കുമാർ എന്ന വിഷ്ണുവിന്റെ കഥാപാത്രം പാസ്പോർട്ട് വേരിഫിക്കേഷന് വേണ്ടി ഒരു വീട്ടിലേക്ക് പോകുന്നതും തുടർന്ന് നടക്കുന്ന സംഭവവികാസങ്ങളുമാണ് സിനിമയുടെ കഥ. വിഷ്ണുവിനെ കൂടാതെ സുരഭി ലക്ഷ്മി, അതിഥി രവി, വിഷ്ണു ഗോവിന്ദൻ, വിനോദ് തോമസ്, സാഗർ സൂര്യ, പ്രമോദ് വള്ളിയനാട്, പ്രദീപ് കോട്ടയം, പ്രശാന്ത് തുടങ്ങിയവരും പ്രധാന വേഷങ്ങൾ കൈകാര്യം ചെയ്യുന്നു. മികച്ച ഒരു സന്ദേശം നൽകുന്നതാണ് സിനിമയുടെ കഥ എങ്കിലും, തിരക്കഥ വളരെ ചെറുതായാണ് അനുഭവപ്പെടുന്നത്. ചിത്രത്തിന്റെ പശ്ചാത്തല സംഗീതവും അത്ര മികച്ചതായിരുന്നില്ല. സമൂഹത്തിനു മുമ്പിൽ സമകാലിക പ്രസക്തിയുള്ള സന്ദേശം കൈമാറാനുള്ള നല്ല ഒരു ശ്രമമായി ഈ സിനിമയെ കാണാവുന്നതാണ്. 2022 ജൂലൈ 22ന് റിലീസ് ചെയ്ത ഈ ചിത്രം ഇപ്പോൾ സൺനെക്സ്റ്റിൽ ലഭ്യമാണ്.

Comments
Post a Comment