മലയാളത്തിൽ ആക്ഷൻ സിനിമകളുടെ കാര്യത്തിൽ വമ്പൻ വിജയങ്ങൾ നേടിയ സംവിധായകൻ ഷാജി കൈലാസിന്റെ നീണ്ട ഒരു ഇടവേളക്ക് ശേഷമുള്ള പുതിയ മലയാളം ആക്ഷൻ മൂവിയാണ് 'കടുവ'. പൃഥ്വിരാജ്, വിവേക് ഒബ്രോയ് എന്നിവരാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. സംയുക്ത മേനോൻ, അലൻസിയർ, ബൈജു, സീമ, ജനാർദ്ദനൻ, അർജുൻ അശോകൻ, രാഹുൽ മാധവ്, പ്രിയങ്ക നായർ, സുധീർ കരമന, ജോയ് മാത്യു, അനീഷ് മേനോൻ, സാജു നവോദയ, കോട്ടയം രമേഷ്, സുധീഷ് എന്നിവരും സിനിമയിൽ വേഷങ്ങൾ കൈകാര്യം ചെയ്യുന്നു. തൊണ്ണൂറുകളുടെ അവസാനത്തിൽ കേരളത്തിലെ പാലായിൽ നടക്കുന്ന ഒരു കഥയാണ് സിനിമ പറയുന്നത്. സിനിമയിലെ ആക്ഷൻ കൊറിയോഗ്രഫി വളരെ മികച്ചതാണ്. ജൂലൈ 7ന് റിലീസ് ചെയ്ത ഈ ചിത്രം ഇപ്പോൾ ആമസോൺ പ്രൈമിൽ ലഭ്യമാണ്. രണ്ടുമണിക്കൂറും 33 മിനിറ്റുമാണ് സിനിമയുടെ ദൈർഘ്യം.

Comments
Post a Comment