സായി പല്ലവിയെ കേന്ദ്ര കഥാപാത്രമാക്കി ഗൗതം രാമചന്ദ്രൻ സംവിധാനം ചെയ്ത പുതിയ തമിഴ് ചിത്രമാണ് 'ഗാർഗി'. കാളി വെങ്കട്ട്, ആർ എസ് ശിവാജി, കവിതാലയ കൃഷ്ണൻ, ശരവണൻ, ജയപ്രകാശ്, ഐശ്വര്യ ലക്ഷ്മി, കലേഷ് രാമനന്ദ് തുടങ്ങിയവരും ഈ സിനിമയിൽ വേഷങ്ങൾ കൈകാര്യം ചെയ്യുന്നു. ഗാർഗി എന്ന സ്കൂൾ അധ്യാപികയുടെ വേഷമാണ് സായിപല്ലവിയുടേത്. തന്റെ അച്ഛൻ ജോലിചെയ്യുന്ന അപ്പാർട്ട്മെന്റിൽ നടന്ന ഒരു പ്രശ്നത്തിൽ അദ്ദേഹം പിടിക്കപ്പെടുകയും അതിൽ നിന്നും അച്ഛന്റെ നിരപരാധിത്വം തെളിയിക്കാൻ മകൾ നടത്തുന്ന പോരാട്ടങ്ങളുമാണ് സിനിമയുടെ ഇതിവൃത്തം. മികച്ച പെർഫോമൻസുകൾ തന്നെയാണ് ഈ സിനിമയുടെ ആധാരം. എടുത്തുപറയേണ്ടത് സായി പല്ലവിയുടെ ഗാർഗി എന്ന കഥാപാത്രത്തിന്റെ അവതരണമാണ്. ഗാർഗിയിലൂടെയാണ് സിനിമയുടെ കഥ മുന്നോട്ട് പോകുന്നത്. പശ്ചാത്തലസംഗീതവും ഛായാഗ്രഹണവും കഥയുടെ അവതരണവും എഡിറ്റിംഗും വളരെ മികച്ചതാണ്. രണ്ടു മണിക്കൂറും പതിനേഴു മിനിറ്റുമാണ് സിനിമയുടെ ദൈർഘ്യം. 2022 ജൂലൈ പതിനഞ്ചിന് റിലീസ് ചെയ്ത ഈ ചിത്രം ഇപ്പോൾ സോണി ലൈവിൽ തമിഴ്, മലയാളം, ബംഗാളി, ഹിന്ദി, തെലുഗു ഭാഷകളിൽ ലഭ്യമാണ്.

Comments
Post a Comment