ജസ്മീത് കെ റീൻ സംവിധാനം ചെയ്ത പുതിയ ഹിന്ദി ചലച്ചിത്രമാണ് 'ഡാർലിംങ്സ്'. ആലിയ ഭട്ട് ആണ് കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. വിജയ് വർമ, ഷെഫാലി ഷാ, റോഷൻ മാത്യു, രാജേഷ് ശർമ തുടങ്ങിയവരും പ്രധാന വേഷങ്ങൾ കൈകാര്യം ചെയ്യുന്നു. സ്നേഹത്തിന്റെ പേരിൽ സ്ത്രീകൾ അനുഭവിക്കുന്ന ഗാർഹിക പീഡനത്തിന്റെ പ്രത്യാഘാതങ്ങളെ ബ്ലാക്ക് കോമഡി ഡ്രാമ രൂപത്തിൽ അവതരിപ്പിച്ചിരിക്കുകയാണ് ഈ സിനിമ. ബദ്രു എന്ന ബദറുന്നീസയിലൂടെയാണ് കഥ മുന്നോട്ട് പോകുന്നത്. അവരുടെ ഭർത്താവ് ഹംസയിൽ നിന്നുള്ള പീഡനങ്ങളും തുടർന്നുള്ള സംഭവ വികാസങ്ങളും ആണ് സിനിമയുടെ കഥ ഉൾക്കൊള്ളുന്നത്. പ്രധാന കഥാപാത്രങ്ങളുടെയെല്ലാം മികച്ച പെർഫോമൻസുകൾ ഈ സിനിമയുടെ മാറ്റ് കൂട്ടുന്നു. രണ്ടുമണിക്കൂറും 14 മിനിട്ടും ദൈർഘ്യമുള്ള ഈ സിനിമ നെറ്റ്ഫ്ലിക്സിൽ നേരിട്ട് റിലീസ് ചെയ്തതാണ്.

https://cineviewpage.blogspot.com/2022/08/darlings-movie-review.html?m=1
ReplyDelete