അമല പോളിനെ കേന്ദ്ര കഥാപാത്രമാക്കി അഭിലാഷ് പിള്ളയുടെ രചനയിൽ അനൂപ് പണിക്കർ സംവിധാനം ചെയ്ത പുതിയ തമിഴ് ചിത്രമാണ് 'കടാവർ'. മോർച്ചറിയിൽ പഠനവിധേയമായി ഉപയോഗിക്കുന്ന ശവശരീരങ്ങളെയാണ് കടാവർ എന്ന് വിളിക്കുന്നത്. പേര് സൂചിപ്പിക്കുന്നത് പോലെ തന്നെ പോസ്റ്റുമോർട്ടവുമായി ബന്ധപ്പെട്ട ഇൻവെസ്റ്റിഗേഷൻ ത്രില്ലർ ഗണത്തിൽപ്പെടുത്താവുന്നതാണ് ഈ സിനിമ. അമല പോളിനെ കൂടാതെ ഋത്വിക പനീർസെൽവം, ഹരീഷ് ഉത്തമൻ, അതുല്യ, അരുൺ ആദിത്, മുനീഷ് കാന്ത് തുടങ്ങിയവരും സിനിമയിൽ വേഷങ്ങൾ കൈകാര്യം ചെയ്യുന്നു. പോലീസ് സർജനായ ഡോ.ഭദ്രയുടെ കഥാപാത്രത്തിലൂടെയാണ് സിനിമയുടെ കഥ പറയുന്നത്. നാട്ടിൽ നടക്കുന്ന മൂന്നു കൊലപാതകങ്ങളും അതിന്റെ പിന്നിലെ വിചിത്രമായ സംഭവ വികാസങ്ങളും ഉൾക്കൊള്ളുന്നതാണ് സിനിമയുടെ ഇതിവൃത്തം. സിനിമയുടെ ഛായാഗ്രഹണം മികച്ചതാണ്. ചിത്രം ഡിസ്നി പ്ലസ് ഹോട്സ്റ്റാറിലൂടെ നേരിട്ടാണ് റിലീസ് ചെയ്തത്. രണ്ടുമണിക്കൂറിൽ അടുത്ത് ദൈർഘ്യമുള്ള ഈ സിനിമയുടെ ഹിന്ദി, തമിഴ്, മലയാളം ഓഡിയോകളും ലഭ്യമാണ്.

Comments
Post a Comment