Vikram movie review

ഉലക നായകൻ കമലഹാസൻ, ഫഹദ് ഫാസിൽ, വിജയ് സേതുപതി, ചെമ്പൻ വിനോദ്, നരേൻ, കാളിദാസ് ജയറാം തുടങ്ങി വൻ താരനിരയുമായി വന്ന പുതിയ തമിഴ് ചിത്രമാണ് "വിക്രം". ലോകേഷ് കനകരാജ് ആണ് സിനിമ സംവിധാനം ചെയ്തിരിക്കുന്നത്. രണ്ടു മണിക്കൂറും 51 മിനുട്ടും ദൈർഘ്യമുള്ള പവർ പാക്ക്ട് ആക്ഷൻ എന്റർടൈനർ ആണ് ഈ സിനിമ. പോലീസ് ഓഫീസർ അടക്കം കൊല്ലപ്പെടുന്ന ഒരു കൊലപാതക പരമ്പര നടക്കുകയും അതിനെക്കുറിച്ച് അന്വേഷിക്കാൻ പോലീസ് തന്നെ ഒരു പ്രൈവറ്റ് ഇൻവെസ്റ്റിഗേഷൻ ടീമിനെ ഏൽപ്പിക്കുകയും ചെയ്യുന്നു. ആ ടീമിനെ നയിക്കുന്ന അമർ എന്ന ഫഹദ് ഫാസിഫാസിലിന്റെ കഥാപാത്രത്തിലൂടെയാണ് സിനിമ അവതരിപ്പിച്ചിരിക്കുന്നത്. മികച്ച പശ്ചാത്തല സംഗീതവും ഛായാഗ്രഹണവും കഥയിലെ സർപ്രൈസ് എലമെന്റുകളും ഈ സിനിമയെ അതിഗംഭീരമാക്കുന്നു. വൻ താരനിരയെ ഉൾപ്പെടുത്തിയുള്ള മികച്ച കാസ്റ്റിംഗ് ആണ് ഈ സിനിമയുടേത്. അതിൽ തന്നെ കമലഹാസൻ, ഫഹദ് ഫാസിൽ എന്നിവരുടെ പെർഫോമൻസുകൾ എടുത്തു പറയേണ്ടതുണ്ട്. ലോകേഷ് കനകരാജിന്റെ തന്നെ മറ്റൊരു സിനിമയായ കൈതിയുടെ പശ്ചാത്തലം അടിസ്ഥാനമാക്കിയാണ് വിക്രം എന്ന സിനിമയുടെയും കഥ അവതരിപ്പിച്ചിരിക്കുന്നത്. ആയതിനാൽ തന്നെ, വിക്രം കാണുന്നതിന് മുമ്പ് കൈതി കാണേണ്ടതുണ്ട്. രണ്ടു സിനിമകളും ഡിസ്നി പ്ലസ് ഹോട്ട്സ്റ്റാറിൽ ലഭ്യമാണ്.

Comments