Vaashi movie review

ടൊവിനോ തോമസ്, കീർത്തി സുരേഷ് എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി നവാഗതനായ വിഷ്ണു ജി രാഘവ് തിരക്കഥ എഴുതി സംവിധാനം ചെയ്ത പുതിയ മലയാള ചലച്ചിത്രമാണ് 'വാശി'. കോട്ടയം രമേഷ്, അനഘ നാരായണൻ, ബൈജു സന്തോഷ്, അനു മോഹൻ, റോണി ഡേവിഡ്, നന്ദു തുടങ്ങിയവരും വേഷങ്ങൾ കൈകാര്യം ചെയ്യുന്നു. അഡ്വക്കേറ്റുമാരായ എബിൻ മാത്യു, മാധവി എന്നീ കഥാപാത്രങ്ങളിലൂടെയാണ് സിനിമ മുന്നോട്ടു കൊണ്ടു പോകുന്നത്. അവർക്കിടയിലേക്ക് ഒരു കേസ് വരുന്നതും ഇതവരുടെ വ്യക്തി ജീവിതത്തിലും ഔദ്യോഗിക ജീവിതത്തിലും ഉണ്ടാക്കുന്ന സംഭവങ്ങളുമാണ് സിനിമയുടെ പ്രമേയം. ടൊവിനോ തോമസ്, കീർത്തി സുരേഷ് എന്നിവരുടെ പ്രകടനങ്ങൾ മികച്ചതാണ്. സിനിമയുടെ കഥ നല്ല രീതിയിൽ അവതരിപ്പിക്കാൻ സംവിധായകന് സാധിച്ചിട്ടുണ്ട്. രണ്ടു മണിക്കൂറും മൂന്നു മിനിറ്റുമാണ് സിനിമയുടെ ദൈർഘ്യം. 2022 ജൂൺ 17-ന് റിലീസ് ചെയ്ത ഈ ചിത്രം ഇപ്പോൾ നെറ്റ്ഫ്ലിക്സിൽ ലഭ്യമാണ്.

Comments