Rocketry: The Nambi Effect movie review

1994-ൽ ചാരനെന്ന് ആരോപിച്ച് അറസ്റ്റ് ചെയ്യപ്പെട്ട ഐഎസ്ആർഒ ശാസ്ത്രജ്ഞൻ നമ്പി നാരായണന്റെ ജീവിതത്തെ അടിസ്ഥാനമാക്കി ആർ. മാധവൻ രചനയും സംവിധാനവും നിർവഹിച്ച പുതിയ സിനിമയാണ് ' റോക്കറ്റ് ട്രി: ദ നമ്പി എഫക്ട് '. സിനിമയിൽ പ്രധാന വേഷം കൈകാര്യം ചെയ്തിരിക്കുന്നതും മാധവൻ തന്നെയാണ്. തമിഴ്, തെലുഗു, മലയാളം, ഹിന്ദി, കന്നട, ഇംഗ്ലീഷ് തുടങ്ങിയ ഭാഷകളിൽ പാൻ ഇന്ത്യൻ റിലീസ് ആയി എത്തിയ ഈ ചിത്രത്തിൽ സിമ്രാൻ, സൂര്യ, ഷാറൂഖ് ഖാൻ, രജിത് കപൂർ, രവി രാഖവേന്ദ്ര, മിഷ ഖോഷാൽ, ശ്യാം രങ്കനാദൻ, മുരളീധരൻ, കാർത്തിക് കുമാർ, ദിനേശ് പ്രഭാകർ, സാം മോഹൻ, വിൻസന്റ് റിയോട്ട, ജാക്ക് ഡിമ്മിച്ച് തുടങ്ങിയവരും വേഷങ്ങൾ കൈകാര്യം ചെയ്യുന്നു. നമ്പി നാരായണന്റെ ജീവിതവും ശാസ്ത്രലോകത്തിനും ഇന്ത്യക്കും അദ്ദേഹം നൽകിയ സംഭാവനകളും കേസിന്റെ നാൾവഴികളിൽ അദ്ദേഹവും കുടുംബവും അനുഭവിച്ച യാതനകളും വ്യക്തമായി സിനിമയിൽ കൊണ്ടുവരാൻ അണിയറ പ്രവർത്തകർക്ക് സാധിച്ചിട്ടുണ്ട്. ഇന്ത്യയിലെ ശാസ്ത്ര വളർച്ചയെക്കുറിച്ചും സിനിമ ചർച്ച ചെയ്യുന്നു. രണ്ടു മണിക്കൂറും 37മിനിറ്റുമാണ് സിനിമയുടെ ദൈർഘ്യം. 2022 ജൂലൈ ഒന്നിന് റിലീസ് ചെയ്ത ഈ ചിത്രം ഇപ്പോൾ ആമസോൺ പ്രൈമിൽ ലഭ്യമാണ്.

Comments