Prakashan Parakkatte movie review

ധ്യാൻ ശ്രീനിവാസന്റെ രചനയിൽ നവാഗതനായ ഷഹദ് സംവിധാനം ചെയ്ത പുതിയ മലയാള ചിത്രമാണ് ' പ്രകാശൻ പറക്കട്ടെ'. ദിലീഷ് പോത്തൻ, മാത്യു തോമസ് എന്നിവരാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ഇവരെ കൂടാതെ നിഷാ സാരംഗ്, ഷൈജു കുറുപ്പ്, ഗോവിന്ദ്, അജു വർഗ്ഗീസ്, മാളവിക മനോജ്, ധ്യാൻ ശ്രീനിവാസൻ, ശ്രീജിത്ത് രവി, സ്മിനു സിജോ എന്നിവരും വേഷങ്ങൾ കൈകാര്യം ചെയ്യുന്നു. പഠനത്തിൽ അത്ര മിടുക്കൻ അല്ലാത്ത, സാമ്പത്തികഭദ്രതയില്ലാത്ത ഒരു കുടുംബത്തിലെ സാധാരണക്കാരനായ ഒരു വ്യക്തിയുടെ പഠന ജീവിതവും അവന്റെ ബന്ധങ്ങളും പറയുന്ന ഫാമിലി ഡ്രാമ ഗണത്തിൽ പെടുത്താവുന്ന ഒരു സിനിമയാണ് 'പ്രകാശൻ പറക്കട്ടെ'. ദാസ് പ്രകാശൻ എന്ന മാത്യു തോമസിന്റെ കഥാപാത്രത്തിലൂടെയാണ് സിനിമയുടെ കഥ പറയുന്നത്. പ്രധാന കഥാപാത്രങ്ങളുടെ മികച്ച പെർഫോമൻസുകളാണ് സിനിമയിൽ ഉടനീളം പ്രേക്ഷകന് കാണാൻ സാധിക്കുന്നത്. രണ്ടുമണിക്കൂറും 13 മിനിട്ടും ദൈർഘ്യമുള്ള ഈ സിനിമ 2022 ജൂൺ 17നാണ് റിലീസ് ചെയ്തത്. ഇപ്പോൾ zee5-ൽ ലഭ്യമാണ്.

Comments