മാമാങ്കം, ജോസഫ് എന്നീ സിനിമകൾ മലയാളത്തിന് സമ്മാനിച്ച എം.പത്മകുമാറിന്റെ പുതിയ മലയാള ചിത്രമാണ് 'പത്താം വളവ്'. സുരാജ് വെഞ്ഞാറമൂട്, അതിഥി രവി, ഇന്ദ്രജിത്ത് തുടങ്ങിയവരാണ് ഈ സിനിമയിൽ പ്രധാന വേഷങ്ങളിലെത്തുന്നത്. ഇവരെ കൂടാതെ അജ്മൽ അമീർ, സ്വാസിക വിജയ്, സുധീർ കരമന, ജയകൃഷ്ണൻ, നന്ദൻ ഉണ്ണി, മേജർ രവി, ബിനു അടിമാലി, കൃതിക പ്രദീപ് തുടങ്ങിയവരും വേഷങ്ങൾ കൈകാര്യം ചെയ്യുന്നു. റിവഞ്ച് ത്രില്ലർ ഗണത്തിൽ പെടുത്താവുന്നതാണ് ഈ സിനിമ. പരോളിൽ പോയ ഒരു പ്രതി തിരിച്ചു വരാത്തതിനാൽ പോലീസ് അവനെ തിരഞ്ഞു പോകുന്നതാണ് സിനിമയുടെ പശ്ചാത്തലം. മലയാളികൾക്ക് ഏറെ പരിചിതമായ രീതിയിൽ തന്നെയാണ് സിനിമയുടെ കഥ അവതരിപ്പിച്ചിട്ടുള്ളത് എങ്കിലും പെർഫോമൻസുകളും പശ്ചാത്തല സംഗീതവും സിനിമോട്ടോഗ്രഫിയും വളരെ മികച്ചതാണ്. രണ്ടുമണിക്കൂറും അഞ്ചു മിനിറ്റുമാണ് സിനിമയുടെ ദൈർഘ്യം. 2022 മെയ് 13ന് റിലീസ് ചെയ്ത ഈ ചിത്രം ഇപ്പോൾ ആമസോൺ പ്രൈമിൽ ലഭ്യമാണ്.

Comments
Post a Comment