നവാഗതനായ നിതിൻ ലൂക്കോസ് സംവിധാനം ചെയ്ത പുതിയ മലയാള സിനിമയാണ് "പക(ദ റിവർ ഓഫ് ബ്ലഡ്)". ബേസിൽ പൗലോസ് ആണ് പ്രധാന വേഷം കൈകാര്യം ചെയ്തിരിക്കുന്നത്. റിവഞ്ച് ത്രില്ലർ ഗണത്തിൽ പെടുത്താവുന്നതാണ് ഈ ചിത്രം. വയനാടൻ പശ്ചാത്തലത്തിൽ ഇറക്കിയിരിക്കുന്ന ഈ സിനിമ രണ്ട് കുടുംബങ്ങൾ തമ്മിലുള്ള ശത്രുതയുടെ കഥയാണ് പറയുന്നത്. അന്ത്യമില്ലാത്ത പകപോക്കലുകളുടെ ഭീകരത മികച്ച രീതിയിൽ അവതരിപ്പിക്കാൻ സംവിധായകന് സാധിച്ചിട്ടുണ്ട്. ബേസിൽ പൗലോസിനെ കൂടാതെ നിതിൻ ജോർജ്, വിനീത കോശി, അതുൽ ജോൺ, ജോസ് കിഴക്കൻ തുടങ്ങിയവരും മികച്ച വേഷങ്ങൾ കൈകാര്യം ചെയ്യുന്നു. വളരെ മികച്ച രീതിയിൽ ആണ് ഇതിന്റെ തിരക്കഥ ഒരുക്കിയിട്ടുള്ളത് എന്നത് ഈ സിനിമയുടെ ഏറ്റവും വലിയ പോസിറ്റീവ് ആണ്. മികച്ച ഛായാഗ്രഹണവും പെർഫോമൻസുകളും സിനിമയുടെ മാറ്റ് കൂട്ടുന്നു. ഒരു മണിക്കൂറും 41 മിനിറ്റും ദൈർഘ്യമുള്ള ഈ സിനിമ സോണി ലൈവിലൂടെ നേരിട്ടാണ് റിലീസ് ചെയ്തത്.

Comments
Post a Comment