2008 നവംബറിലെ മുംബൈ ആക്രമണത്തിൽ വീരമൃത്യു വരിച്ച മേജർ സന്ദീപ് ഉണ്ണികൃഷ്ണന്റെ ജീവിതത്തെ ആസ്പദമാക്കി ശശി കിരൺ ടിക്ക സംവിധാനം ചെയ്ത് അധി വിശേഷ് നായകനായ പുതിയ പാൻ ഇന്ത്യൻ സിനിമയാണ് "മേജർ". പ്രകാശ് രാജ്, രേവതി, സായ് മഞ്ജരേക്കർ, മുരളി ശർമ, ശോഭിത ധൂലിപാല തുടങ്ങിയവരും മികച്ച വേഷങ്ങൾ കൈകാര്യം ചെയ്യുന്നു. മേജർ ഉണ്ണികൃഷ്ണന്റെ ജീവിതത്തെ മികച്ച രീതിയിൽ വെള്ളത്തിരയിൽ എത്തിക്കാൻ സിനിമയുടെ അണിയറ പ്രവർത്തകർക്ക് സാധിച്ചിട്ടുണ്ട്. മുംബൈ ഭീകരാക്രമണത്തിലെ തീവ്രവാദികൾക്കെതിരെ എൻ എസ് ജി നടത്തിയ ഓപ്പറേഷൻ ബ്ലാക്ക് ടൊർനാടോ അതിന്റെ പൂർണ്ണതയോടെ സ്ക്രീനിൽ എത്തിക്കാൻ അവർ ശ്രമിച്ചിട്ടുണ്ട്. മികച്ച പെർഫോമൻസുകൾ കൊണ്ടും ഛായാഗ്രഹണം കൊണ്ടും പശ്ചാത്തല സംഗീതം കൊണ്ടും മേജർ സന്ദീപ് ഉണ്ണികൃഷ്ണനുള്ള നല്ല ഒരു ട്രിബ്യൂട്ട് തന്നെയാണ് മേജർ എന്ന സിനിമ. രണ്ടുമണിക്കൂറും 29 മിനിറ്റുമാണ് സിനിമയുടെ ദൈർഘ്യം. 2022 ജൂൺ മൂന്നിന് റിലീസ് ചെയ്ത ഈ ചിത്രം ഇപ്പോൾ നെറ്റ്ഫ്ലിക്സിൽ തെലുഗു, ഹിന്ദി, മലയാളം ഭാഷകളിൽ ലഭ്യമാണ്.

Comments
Post a Comment