രാഹുൽ രിജി നായർ സംവിധാനം ചെയ്ത് രജീഷ വിജയൻ കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിച്ച പുതിയ മലയാള ത്രില്ലർ സിനിമയാണ് "കീടം". രജീഷ വിജയനെ കൂടാതെ ശ്രീനിവാസൻ, വിജയ് ബാബു, മണികണ്ഠൻ പട്ടാമ്പി, രാഹുൽ രിജി നായർ, രജ്ഞിത് ശങ്കർ തുടങ്ങിയവരും അഭിനയിക്കുന്നു. സൈബർ സെക്യൂരിറ്റി സ്റ്റാർട്ട് അപ്പിന്റെ ഫൗണ്ടർ ആയ രാധിക എന്ന കഥാപാത്രത്തെയാണ് രജീഷ വിജയൻ അവതരിപ്പിക്കുന്നത്. ഇവരുടെ മൊബൈലിൽ നിന്നും ഒരു അജ്ഞാത നമ്പറിലേക്ക് കോൾ പോകുന്നതും തുടർന്ന് നടക്കുന്ന സംഭവവികാസങ്ങളുമാണ് ചിത്രത്തെ മുന്നോട്ടു കൊണ്ടുപോകുന്നത്. സിനിമയുടെ പ്രമേയവും മികച്ച പെർഫോമൻസുകളും ഈ സിനിമയുടെ എടുത്തു പറയേണ്ട പോസിറ്റീവുകളാണ്. രജീഷ, മണികണ്ഠൻ പട്ടാമ്പി എന്നിവരുടെ പെർഫോമൻസുകൾ വളരെ മികച്ചതാണ്. എങ്കിലും, സിനിമയുടെ മേക്കിംഗ് അത്ര മികച്ചതല്ല. ഒരു മണിക്കൂറും 41 മിനിട്ടുമാണ് സിനിമയുടെ ദൈർഘ്യം. 2022 മെയ് 20-ന് റിലീസ് ചെയ്ത ഈ സിനിമ ഇപ്പോൾ zee5-ൽ ലഭ്യമാണ്.

Comments
Post a Comment