രാജേഷ് നായർ രചനയും സംവിധാനവും നിർവഹിച്ച് ദീപ്തി സതി കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്ന പുതിയ മലയാള ചലച്ചിത്രമാണ് "ഇൻ". ഒരു മണിക്കൂറും 21 മിനിട്ടും മാത്രം ദൈർഘ്യമുള്ള ഈ സിനിമ മനോരമ മാക്സ് വഴി നേരിട്ടാണ് റിലീസ് ചെയ്തത്. സൈക്കോ ഇൻവെസ്റ്റിഗേഷൻ ത്രില്ലർ ഗണത്തിൽപ്പെടുത്താവുന്നതാണ് ഈ ചിത്രം. സാധാരണ ത്രില്ലർ ചിത്രങ്ങളിൽ കണ്ടുവരുന്ന സർപ്രൈസുകൾ, ട്വിസ്റ്റുകൾ എന്നിവയിൽ നിന്നെല്ലാം വ്യത്യസ്തമായി നേരിട്ട് കുറഞ്ഞ സമയം കൊണ്ട് കഥ പറഞ്ഞു പോകുന്ന രീതിയാണ് ഈ സിനിമ അവലംബിച്ചിരിക്കുന്നത്. ദീപ്തി സതിയെ കൂടാതെ മധുപാൽ, വിജയ് ബാബു, കിയാൻ കിഷോർ, മഹേശ്വരി, ഷാജു, ആര്യ, കീർത്തന തുടങ്ങിയവരും സിനിമയിൽ വേഷങ്ങൾ കൈകാര്യം ചെയ്യുന്നു. ദീപ്തി സതിയുടെയും മധുപാലിന്റെയും പെർഫോമൻസുകളും ക്ലൈമാക്സിനോട് അടുക്കുമ്പോൾ ഉള്ള ഫൈറ്റ് കൊറിയോഗ്രാഫിയും വളരെ നന്നായിരുന്നു.

Comments
Post a Comment