19(1)(a) movie review

തമിഴ് സൂപ്പർസ്റ്റാർ വിജയ് സേതുപതിയെ നായകനാക്കി ഇന്ദു വി എസ് രചനയും സംവിധാനവും നിർവഹിച്ച പുതിയ മലയാള സിനിമയാണ് '19 (1) (a)'. നിത്യ മേനോനാണ് നായിക കഥാപാത്രത്തെ അവതരിപ്പിച്ചിരിക്കുന്നത്. ഇന്ദ്രജിത്ത്, ഇന്ദ്രൻസ്, ശ്രീകാന്ത് മുരളി, ദീപക്, അതുല്യ, ശ്രീലക്ഷ്മി തുടങ്ങിയവരും സിനിമയിൽ വേഷങ്ങൾ കൈകാര്യം ചെയ്യുന്നു. ഇന്ത്യൻ ഭരണഘടനയിൽ രേഖപ്പെടുത്തപ്പെട്ട പൗരന്റെ അഭിപ്രായസ്വാതന്ത്ര്യത്തിനുള്ള അവകാശം അംഗീകരിക്കുന്ന ആർട്ടിക്കിൾ ആണ് '19 (1) (a)'. പേര് സൂചിപ്പിക്കുന്നതുപോലെ തന്നെ ഇന്ത്യൻ പൗരന്റെ അഭിപ്രായ സ്വാതന്ത്ര്യത്തിന് മേലുള്ള കടന്നുകയറ്റങ്ങൾക്കെതിരെയുള്ള മികച്ച ഒരു കലാസൃഷ്ടിയാണ് ഈ സിനിമ. നാട്ടിൽ ഫോട്ടോസ്റ്റാറ്റ് കട നടത്തുന്ന നിത്യ മേനോന്റെ കഥാപാത്രവും എഴുത്തുകാരനും ചിന്തകനുമായ ഗൗരി എന്ന വിജയ് സേതുപതിയുടെ കഥാപാത്രവും തമ്മിൽ കണ്ടുമുട്ടുന്നതും തുടർന്നുള്ള സംഭവവികാസങ്ങളുമാണ് സിനിമയുടെ ഇതിവൃത്തം. പൊളിറ്റിക്കൽ ഡ്രാമ ഗണത്തിൽ പെടുത്താവുന്ന ഈ ചിത്രത്തിന്റെ ഛായാഗ്രഹണവും പെർഫോമൻസുകളും സിനിമയുടെ മാറ്റുകൂട്ടുന്നുണ്ടെങ്കിലും വളരെ പതിഞ്ഞ താളത്തിലാണ് സിനിമയുടെ കഥ പറയുന്നത്. ഒരു മണിക്കൂറും 47 മിനിട്ടും ദൈർഘ്യമുള്ള ഈ സിനിമ ഡിസ്നി പ്ലസ് ഹോട്ട്സ്റ്റാറിലൂടെ നേരിട്ടാണ് റിലീസ് ചെയ്തത്.

Comments