Sarkaru Vaari Paata movie review

മഹേഷ് ബാബു, കീർത്തി സുരേഷ് എന്നിവരെ പ്രധാനകഥാപാത്രങ്ങളാക്കി പരശുറാം സംവിധാനം ചെയ്ത പുതിയ തെലുങ്ക് ചിത്രമാണ് "സർക്കാറു വാരി പാട്ട". തെലുങ്കിൽ നിന്നുള്ള മറ്റൊരു മാസ് മസാല എന്റർട്രെയിനർ ഗണത്തിൽ പെടുത്താവുന്നതാണ് ഈ സിനിമയും. സിനിമയിലെ സിധ് ശ്രീരാം ആലപിച്ച 'കമോൺ കമോൺ കലാവതി' എന്ന പാട്ട് റിലീസിന് മുമ്പേ ഹിറ്റായിരുന്നു. മഹി എന്ന കേന്ദ്ര കഥാപാത്രത്തെയാണ് മഹേഷ് ബാബു അവതരിപ്പിക്കുന്നത്. ഇന്ത്യയിലെ ബാങ്കുകളിൽ നിന്നും കോടികൾ കടമെടുത്ത് മുങ്ങുന്ന ധനികരെയും മാസംതോറും ഇ എം ഐ അടക്കാൻ ബുദ്ധിമുട്ടുന്ന സാധാരണക്കാരനെയും വ്യക്തമായി വരച്ചുകാട്ടാൻ ഈ സിനിമക്ക് സാധിച്ചിട്ടുണ്ട്. ഇത്തരം ഒരു പ്രമേയം ഒഴിച്ച് നിർത്തിയാൽ സാധാരണ ക്ലീഷേ മാസ്സ് മസാല സിനിമകളിൽനിന്ന് ഒട്ടും വ്യത്യസ്തമല്ല "സർക്കാറു വാരി പാട്ട". രണ്ടു മണിക്കൂറും 40 മിനിറ്റുമാണ് സിനിമയുടെ ദൈർഘ്യം. 2022 മെയ് 12-ന് റിലീസ് ചെയ്ത ഈ ചിത്രം ഇപ്പോൾ ആമസോൺ പ്രൈമിൽ മലയാളം, തമിഴ്, തെലുഗു ഭാഷകളിൽ ലഭ്യമാണ്.

Comments