O2 movie review

തെന്നിന്ത്യൻ സൂപ്പർ സ്റ്റാർ നയൻതാരയെ കേന്ദ്രകഥാപാത്രമാക്കി നവാഗതനായ ജി.എസ് വിഘ്നേഷ് സംവിധാനം ചെയ്ത പുതിയ തമിഴ് സിനിമയാണ് O2(oxygen). കോയമ്പത്തൂരിൽ നിന്നും കൊച്ചിയിലേക്ക് പോകുന്ന ഒരു സ്വകാര്യ ബസ് യാത്രയും യാത്രക്കിടയിൽ നടക്കുന്ന സംഭവവികാസങ്ങളിലൂടെയുമാണ് ചിത്രം മുന്നോട്ട് പോകുന്നത്. സർവൈവൽ ത്രില്ലർ ഗണത്തിൽ പെടുന്നതാണ് ഈ സിനിമ. നയൻതാരയെ കൂടാതെ ഋത്വിക്, ജാഫർ ഇടുക്കി, ഭരത് നീലകണ്ഠൻ, ലെന, ആർ എൻ ആർ മനോഹർ തുടങ്ങിയവരും വേഷങ്ങൾ കൈകാര്യം ചെയ്യുന്നുണ്ട്. മനുഷ്യ ചെയ്തികൾ പ്രകൃതിയിൽ ഉണ്ടാക്കിയേക്കാവുന്ന വിനാശങ്ങളുടെ ഭീകരത ചിത്രത്തിൽ എടുത്തു കാണിക്കുന്നതിൽ സംവിധായകൻ വിജയിച്ചിട്ടുണ്ട്. മികച്ച ചായാഗ്രഹണം ആണ് സിനിമയുടേത് എങ്കിലും പ്രധാന ഭാഗങ്ങളിലെ ചില ലോജിക്കൽ പ്രശ്നങ്ങൾ സിനിമയുടെ മാറ്റ് കുറക്കുന്നു. രണ്ട് മണിക്കൂർ ദൈർഘ്യമുള്ള ഈ സിനിമ ജൂൺ പതിനേഴിന് ഡിസ്നി പ്ലസ് ഹോട്ട്സ്റ്റാർ വഴി നേരിട്ടാണ് റിലീസ് ചെയ്തത്. സിനിമയുടെ മലയാളം ഡബ്ബ്ട് വേർഷനും ഹോട്ട്സ്റ്റാറിൽ ലഭ്യമാണ്.

Comments