കമ്മട്ടിപ്പാടം, അന്നയും റസൂലും തുടങ്ങി വമ്പൻ സിനിമകൾ മലയാളത്തിന് സമ്മാനിച്ച സംവിധായകൻ രാജീവ് രവിയുടെ പുതിയ ത്രില്ലർ സിനിമയാണ് "കുറ്റവും ശിക്ഷയും". ആസിഫ് അലി ആണ് പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. നടനും പോലീസുകാരനുമായ സിബി തോമസിന്റെ ഔദ്യോഗിക ജീവിതത്തിൽ സംഭവിച്ച ഒരു കാര്യമാണ് സിനിമയുടെ ഇതിവൃത്തം. കേരളത്തിൽ അന്യസംസ്ഥാന തൊഴിലാളികൾ നടത്തിയ ഒരു ജ്വല്ലറി മോഷണവും തുടർന്ന് പോലീസ് നടത്തുന്ന അന്വേഷണവുമാണ് സിനിമയിൽ കാണിക്കുന്നത്. ആസിഫ് അലിയെ കൂടാതെ അലൻസിയർ, സണ്ണി വെയിൻ, ഷറഫുദ്ദീൻ, സെന്തിൽ കൃഷ്ണ തുടങ്ങിയവരും പ്രധാന വേഷങ്ങൾ കൈകാര്യം ചെയ്യുന്നു. മികച്ച പെർഫോമൻസുകളും സിനിമാട്ടോഗ്രഫിയും പശ്ചാത്തലസംഗീതവും സിനിമയുടെ പോസിറ്റീവുകളാണ്. പൂർണ്ണമായും റിയലിസ്റ്റിക് അപ്പ്രോച്ച് ആണ് സിനിമയുടേത് എന്നതിനാൽ തന്നെ എല്ലാവിധ പ്രേക്ഷകരെയും ഒരുപോലെ തൃപ്തിപ്പെടുത്താൻ സിനിമക്ക് സാധിക്കണമെന്നില്ല. 2022 മെയ് 27 നാണ് സിനിമ റിലീസ് ചെയ്തത്. രണ്ടു മണിക്കൂറും 18 മിനിറ്റും ദൈർഘ്യമുള്ള ഈ സിനിമ ഇപ്പോൾ നെറ്റ്ഫ്ലിക്സിൽ ലഭ്യമാണ്.

Comments
Post a Comment