Jo&Jo movie review

നവാഗതനായ അരുൺ ഡി ജോസ് സംവിധാനം ചെയ്ത സിനിമയാണ് "ജോ&ജോ". മാത്യു തോമസ്, നസ്ലിൻ ഗഫൂർ, മെൽവിൻ, നിഖില വിമൽ, ജോൺ ആന്റണി, സ്മിനു സിജോ തുടങ്ങിയവരാണ് സിനിമയിൽ പ്രധാന വേഷങ്ങൾ ചെയ്തിരിക്കുന്നത്. രണ്ട് മണിക്കൂറും 14 മിനിറ്റും ദൈർഘ്യമുള്ള ഒരു കംപ്ലീറ്റ് എന്റർറ്റൈനർ ആണ് ജോ&ജോ. വീടിന്റെ ഗെയ്റ്റിൽ നിന്നും കിട്ടുന്ന ലൌ ലെറ്ററിനെ ചുറ്റിപ്പറ്റിയാണ് ചിത്രം മുന്നോട്ട് പോകുന്നത്. കോവിഡ് കാരണമുള്ള ലോക്ഡൌൺ കാലത്ത് സംഭവിക്കുന്ന രസകരമായ സംഭവവികാസങ്ങൾ വളരെ നല്ല രീതിയിൽ ഈ സിനിമയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. സിനിമയിലെ എല്ലാവരുടെയും പെർഫോമൻസുകൾ എടുത്തു പറയേണ്ടതാണ്. പ്രത്യേകിച്ച് ജോമോൾ എന്ന ക്യാരക്ടർ ചെയ്ത നിഖില വിമലിന് മികച്ച രീതിയിൽ അത് ആവിഷ്കരിക്കാൻ സാധിച്ചിട്ടുണ്ട്. സിനിമയിലെ പാട്ടുകളും പശ്ചാത്തല സംഗീതവും ചിത്രത്തിലെ അതിന്റെ പ്ലെയ്സ്മെന്റും എടുത്തു പറയേണ്ടത് തന്നെയാണ്. ഏതൊരു പ്രേക്ഷകനെയും തൃപ്തിപ്പെടുത്താൻ സാധിക്കുന്ന ഒരു കംപ്ലീറ്റ് ഫാമിലി എന്റർറ്റൈനർ ആണ് "ജോ&ജോ". 2022 മെയ് 13ന് റിലീസ് ചെയ്ത ഈ സിനിമ ഇപ്പോൾ ആമസോൺ പ്രൈമിൽ ലഭ്യമാണ്.

Comments