നിതിൻ ദേവിദാസ് രചനയും സംവിധാനവും നിർവഹിച്ച് രമേശ് പിഷാരടി പ്രധാനവേഷത്തിലെത്തുന്ന പുതിയ മലയാള ചിത്രമാണ് നോ വേ ഔട്ട്. മലയാളത്തിന് അത്ര പരിചിതമല്ലാത്ത സർവൈവൽ ത്രില്ലർ ജോണർ ആണ് ഈ ചിത്രത്തിന്റേത്. കോവിഡും ലോക്ഡൗണും മനുഷ്യജീവിതത്തെ മോശമായി ബാധിച്ച ഒരു പശ്ചാത്തലമാണ് ഈ സിനിമയുടേത്. ചിത്രത്തിൽ ബേസിൽ ജോസഫ്, ധർമ്മജൻ ബോൾഗാട്ടി, പ്രവീണ നായർ എന്നിവർ ചെറിയ വേഷങ്ങളിൽ എത്തുന്നുണ്ടെങ്കിലും രമേശ് പിഷാരടി അവതരിപ്പിച്ച ഡേവിഡ് ചെറിയാൻ എന്ന കഥാപാത്രത്തിന്റെ ജീവിതവും അദ്ദേഹം അഭിമുഖീകരിക്കുന്ന പ്രശ്നങ്ങളിലൂടെയും ആണ് ഈ ചിത്രം മുന്നോട്ടു പോകുന്നത്.
പ്രേക്ഷകന് തോന്നിയേക്കാവുന്ന ചില ലോജിക്കൽ പ്രശ്നങ്ങളും പ്രധാനവേഷം കൈകാര്യം ചെയ്ത രമേശ് പിഷാരടിയുടെ പെർഫോമൻസിലെ അവ്യക്തതയും ഈ ചിത്രത്തിൻറെ മാറ്റ് കുറയ്ക്കുന്നുണ്ട് എന്ന് പറയാതെ വയ്യ. ഒന്നര മണിക്കൂർ മാത്രം ദൈർഘ്യമുള്ള ഈ കൊച്ചു സിനിമ സർവൈവൽ ത്രില്ലർ എന്ന ഗണത്തിൽ മലയാളത്തിൽ നിന്നുള്ള നല്ല ഒരു ശ്രമം തന്നെയാണ്. 2022 ഏപ്രിൽ 22ന് തിയേറ്റർ റിലീസ് ചെയ്ത ഈ ചിത്രം ഇപ്പോൾ ആമസോൺ പ്രൈമിൽ ലഭ്യമാണ്.

Comments
Post a Comment