അനൂപ് മേനോനെ നായകനാക്കി നവാഗതനായ ബിപിൻ കൃഷ്ണ രചനയും സംവിധാനവും നിർവഹിച്ച പുതിയ മലയാള ചിത്രമാണ് "21 ഗ്രാംസ്". മികച്ച ഒരു സസ്പെൻസ് ത്രില്ലർ ആണ് ഈ സിനിമ എന്ന് പറയാം. നഗരത്തിൽ സംഭവിക്കുന്ന കൊലപാതകപരമ്പരകളെ കുറിച്ച് ക്രൈംബ്രാഞ്ച് ഉദ്യോഗസ്ഥനായ നന്ദകിഷോർ എന്ന അനൂപ് മേനോന്റെ കഥാപാത്രം നടത്തുന്ന അന്വേഷണങ്ങളിലൂടെയാണ് സിനിമ മുന്നോട്ടു പോകുന്നത്. സിനിമയിൽ അനൂപ് മേനോനെ കൂടാതെ അനു മോഹൻ, ലിയോണ ലിഷോയ്, വിവേക് അനിരുദ്ധ്, മാനസ രാധാകൃഷ്ണൻ, രഞ്ജിത്ത്, ലെന, രഞ്ജി പണിക്കർ, ശങ്കർ രാമകൃഷ്ണൻ, ബിനീഷ് ബാസ്റ്റിൻ തുടങ്ങിയവരും അഭിനയിക്കുന്നു.
അപ്രതീക്ഷിത ക്ലൈമാക്സ് ട്വിസ്റ്റും മികച്ച ടെക്നിക്കൽ വർക്കും ഈ സിനിമയുടെ എടുത്തുപറയേണ്ട പോസിറ്റീവുകളാണ്. ദീപക് ദേവ് ഒരുക്കിയ പശ്ചാത്തല സംഗീതം സിനിമയിലെ പല രംഗങ്ങളിലും നല്ല ഇമ്പാക്ട് സൃഷ്ടിച്ചിട്ടുണ്ട്. 2022 മാർച്ച് 18 നാണ് സിനിമ തീയേറ്ററിൽ റിലീസ് ചെയ്തത്. രണ്ടു മണിക്കൂറും 13 മിനിറ്റും ദൈർഘ്യമുള്ള ഈ ചിത്രം ഇപ്പോൾ ഡിസ്നി പ്ലസ് ഹോട്ട്സ്റ്റാറിൽ ലഭ്യമാണ്.

Comments
Post a Comment