Ullasam movie review

ജീവൻ ജോജോ സംവിധാനം ചെയ്ത് ഷെയ്ൻ നിഖം, പവിത്ര ലക്ഷ്മി, ദീപക് പറമ്പോൾ, അജു വർഗ്ഗീസ്, ബേസിൽ ജോസഫ്, നയന എന്നിവർ പ്രധാന വേഷങ്ങളിലെത്തിയ മലയാള സിനിമയാണ് 'ഉല്ലാസം'. കൂനൂരിൽ നിന്നും മേട്ടുപ്പാളയത്തിലേക്കുള്ള ട്രയിൻ യാത്രയോടെയാണ് ചിത്രം ആരംഭിക്കുന്നത്. അവിടെവച്ച് അവിചാരിതമായി കണ്ടുമുട്ടുകയാണ് നായകനും നായികയും. ഇടക്ക് വെച്ച് അവർക്ക് ട്രെയിൻ മിസ്സാവുകയും തുടർന്നുള്ള സംഭവങ്ങളുമാണ് സിനിമ പറയുന്നത്. പരസ്പരം ആരെന്നറിയാത്ത രണ്ടുപേരുടെ യാത്രയും അതിനിടയിലെ ബ്രാക്കറ്റിനുള്ളിലെ ജീവിതവുമെല്ലാമായി മികച്ച ഒരു എന്റർടെയിൻമെന്റായി അവതരിപ്പിക്കാൻ സിനിമയുടെ അണിയറ പ്രവർത്തകർ ശ്രമിച്ചിട്ടുണ്ട്. അതിൽ തന്നെ കളർ ഗ്രേഡിങ്ങും നല്ലതായിരുന്നു. ഷൈൻ നിഗത്തിന്റെ ഇതുവരെ കണ്ട കഥാപാത്രങ്ങളിൽ നിന്നും തീർത്തും വ്യത്യസ്തമായ ഒരു കഥാപാത്രമാണ് ഉല്ലാസത്തിലേത്. മികച്ച രീതിയിൽ ഷൈൻ അത് ചെയ്തിട്ടുമുണ്ട്. ദീപക് പറമ്പോളിന്റെ പ്രകടനവും സിനിമയിൽ ശ്രദ്ധിക്കപ്പെട്ടു. അടുത്തകാലത്തായി വരുന്ന മലയാള സിനിമകളിൽ നിന്നും വ്യത്യസ്തമായ ഈ സിനിമയുടെ അവതരണ ശൈലി മറ്റു ദക്ഷിണേന്ത്യൻ സിനിമകളോട് സാമ്യത പുലർത്തുന്നുണ്ട്. അതുകൊണ്ടുതന്നെ എല്ലാവിധ പ്രേക്ഷകരെയും തൃപ്തിപ്പെടുത്താൻ പോന്നതല്ല ഉല്ലാസം. 2022 ജൂലൈ ഒന്നിന് റിലീസ് ചെയ്ത ഈ ചിത്രം ഇപ്പോൾ ആമസോൺ പ്രൈമിൽ ലഭ്യമാണ്.

Comments