സന്തോഷ് ഏച്ചിക്കാനം തിരക്കഥയെഴുതി ദിലീപിന്റെ നിർമ്മാണത്തിൽ അനൂപ് സംവിധാനം ചെയ്ത മലയാള സിനിമയാണ് ' തട്ടാശ്ശേരി കൂട്ടം'. അർജുൻ അശോകൻ, പ്രിയംവദ കൃഷ്ണൻ, വിജയരാഘവൻ, സിദ്ദീഖ്, ശ്രീലക്ഷ്മി, ഷൈനി ടി രാജൻ, ഗണപതി, അനീഷ് ഗോപാൽ, ഉണ്ണി പി ദേവ്, അപ്പു, മാമുക്കോയ തുടങ്ങിയവർ പ്രധാന വേഷങ്ങളിലെത്തുന്ന ഈ സിനിമയിൽ ദിലീപും ഒരു അതിഥി വേഷത്തിൽ എത്തുന്നുണ്ട്. സഞ്ജയ് എന്ന കഥാപാത്രത്തിന്റെ ജീവിതമാണ് ഈ സിനിമയുടെ കഥ. ആ കഥാപാത്രത്തിന്റെ കുടുംബം, പ്രണയം, കൂട്ടുകാർ എന്നിവരിലൂടെയാണ് സിനിമ മുന്നോട്ടുപോകുന്നത്. സിനിമയുടെ രണ്ടാം പകുതിയിൽ ഒരു കേസും അതുമായി ബന്ധപ്പെട്ട അന്വേഷണങ്ങളുമാണ് വരുന്നത്. മലയാളികൾ കണ്ടു പഴകിയ അവതരണ രീതിയാണ് തട്ടാശ്ശേരി കൂട്ടത്തിന്റേത്. നായകനും നായകന്റെ പ്രണയവും സൗഹൃദവും കാണിക്കുന്ന പഴയകാല സിനിമാനുഭവമാണ് ഈ ചിത്രം സമ്മാനിക്കുന്നത്. പുതുമയാർന്ന ഒരു കാഴ്ച പോലും ഈ സിനിമയിൽ നിന്ന് ലഭിക്കുന്നില്ല. 2022 നവംബർ 11ന് റിലീസ് ചെയ്ത ഈ ചിത്രം ഇപ്പോൾ zee-5 ൽ ലഭ്യമാണ്.
Comments
Post a Comment