നവാഗതനായ അനൂപ് പന്തളം സംവിധാനം ചെയ്ത പുതിയ മലയാള സിനിമയാണ് 'ഷെഫീക്കിന്റെ സന്തോഷം'. ഉണ്ണി മുകുന്ദൻ കേന്ദ്ര കഥാപാത്രമായി എത്തുന്ന ഈ സിനിമയിൽ ദിവ്യ പിള്ള, ബാല, സ്മിനു സിജോ, ആത്മീയ രാജൻ, മനോജ് കെ ജയൻ, രാഹുൽ മാധവ്, ഷഹീൻ സിദ്ദീഖ്, മിഥുൻ എന്നിവരാണ് മറ്റു പ്രധാന വേഷങ്ങളിലെത്തുന്നത്. പ്രവാസിയായ ഷഫീഖിന്റെ പ്രണയവും ജീവിതവുമാണ് ഈ സിനിമയുടെ കഥ. യുക്തിസഹമല്ലാത്ത തിരക്കഥയും പുതുമയില്ലാത്ത അവതരണവും കൊണ്ട് ഷെഫീക്കിന്റെ സന്തോഷം നിരാശയാണ് സമ്മാനിക്കുന്നത്. സബ് പ്ലോട്ടുകളെ പലപ്പോഴും തിരക്കഥ പരിഗണിക്കുന്നില്ല. ബാലയുടെ കഥാപാത്രമൊഴിച്ചാൽ പ്രകടനങ്ങൾ കൊണ്ടും മറ്റാരും മികവ് പുലർത്തുന്നുമില്ല. കണ്ടിരിക്കുന്ന പ്രേക്ഷകനിൽ ഷോട്ടുകളിലെ കൃത്രിമത്വം അനുഭവപ്പെട്ടാലും അത്ഭുതപ്പെടാനില്ല. സിനിമയുടെ ഛായാഗ്രഹണം മികച്ചതായാണ് അനുഭവപ്പെട്ടത്. 2022 നവംബർ 25ന് റിലീസ് ചെയ്ത ഈ ചിത്രം ഇപ്പോൾ മനോരമ മാക്സിൽ ലഭ്യമാണ്. രണ്ടു മണിക്കൂറും ഏഴു മിനിറ്റുമാണ് സിനിമയുടെ ദൈർഘ്യം.
Comments
Post a Comment