Kaapa movie review

ജി ആർ ഇന്ദുഗോപന്റെ ശംഖുമുഖി എന്ന കൃതിയെ അടിസ്ഥാനമാക്കി ഷാജി കൈലാസ് സംവിധാനം ചെയ്ത മലയാള ചലച്ചിത്രമാണ് 'കാപ്പ'. പ്രിഥ്വിരാജ് സുകുമാരൻ, ആസിഫ് അലി, അപർണ ബാലമുരളി, അന്ന ബെൻ, ദിലീഷ് പോത്തൻ, ജഗദീഷ്, നന്ദു തുടങ്ങിയവരാണ് സിനിമയിൽ പ്രധാന വേഷങ്ങളിൽ എത്തിയിരിക്കുന്നത്. പേര് സൂചിപ്പിക്കുന്നത് പോലെ തന്നെ ഗുണ്ടാ ആക്ടായ കാപ്പയാണ് സിനിമയുടെ പ്രധാന പ്രമേയമായി വരുന്നത്. തിരുവനന്തപുരത്തെ കൊട്ടേഷൻ സംഘങ്ങളുടെയും ഗുണ്ടാ പകയുടെയും കഥയാണ് കാപ്പ പറയുന്നത്. ഐ ടി ഫീൽഡിൽ ജോലി ചെയ്യാൻ തിരുവനന്തപുരത്തെത്തുന്ന ആനന്ദും ഭാര്യയും താമസിക്കുന്ന ഫ്ലാറ്റിൽ ഒരു പോലീസ് ഉദ്യോഗസ്ഥൻ എത്തുന്നതും തുടർ സംഭവങ്ങളുമാണ് കഥയെ മുന്നോട്ട് നയിക്കുന്നത്. കഥാപാത്രങ്ങളുടെ പ്രകടനങ്ങളും ഛായാഗ്രഹണവും ആക്ഷൻ കൊറിയോഗ്രഫിയും മാത്രമാണ് ഈ സിനിമയുടെ മാറ്റ് കൂട്ടുന്നതിന് സഹായകമായിട്ടുള്ളത്. മുമ്പെ കണ്ടു ശീലിച്ച ഗ്യാങ്സ്റ്റർ സിനിമകളുടെ രീതിയിൽ തന്നെയാണ് ഈ സിനിമയുടെയും അവതരണം. സബ് പ്ലോട്ടുകളുടെ അവ്യക്തതയും ഈ സിനിമയെ അപൂർണ്ണമാക്കുന്നു. പശ്ചാത്തല സംഗീതവും അത്ര മികച്ചതായി അനുഭവപ്പെട്ടില്ല. 2022 ഡിസംബർ 22ന് റിലീസ് ചെയ്ത ഈ ചിത്രം ഇപ്പോൾ നെറ്റ്ഫ്ലിക്സിൽ ലഭ്യമാണ്. രണ്ടു മണിക്കൂറും 13മിനിറ്റുമാണ് സിനിമയുടെ ദൈർഘ്യം.

Comments