Butterfly movie review

അനുപമ പരമേശ്വരനെ കേന്ദ്ര കഥാപാത്രമാക്കി ഗണ്ട സതീഷ് ബാബു സംവിധാനം ചെയ്ത പുതിയ തെലുഗു സിനിമയാണ് 'ബട്ടർഫ്ലൈ'. ത്രില്ലർ മോഡിൽ ഇറക്കിയിരിക്കുന്ന ഈ സിനിമയിൽ ഭൂമിക ചൗള, നിഹാൽ എന്നിവരും മറ്റു പ്രധാന കഥാപാത്രങ്ങളായി എത്തുന്നുണ്ട്. ബട്ടർഫ്ലൈ എന്ന പേരിലുള്ള ഒരു ഫ്ലാറ്റിൽ നിന്നും രണ്ടു കുട്ടികളെ കാണാതാവുന്നതും തുടർന്നുള്ള അന്വേഷണങ്ങളുമാണ് ഈ സിനിമയുടെ കഥ. അനുപമ പരമേശ്വരന്റെ പ്രകടനം മാറ്റിനിർത്തിയാൽ പറയത്തക്ക മികവുകളൊന്നും ഈ സിനിമയിൽ കാണാനാവില്ല. തീർത്തും അപ്ഡേറ്റഡ് അല്ലാത്ത തിരക്കഥയാണ് ഈ സിനിമക്ക് വിനയാവുന്നത്. ത്രില്ലർ സിനിമകൾ കണ്ടു ശീലിച്ച ഏതൊരു പ്രേക്ഷകനും പ്രവചനാതീനമാണ് ഈ സിനിമയുടെ കഥ. കണ്ടു ശീലിച്ച ത്രില്ലർ പശ്ചാത്തലങ്ങളെ ആശ്ചര്യപൂർവ്വം അവതരിപ്പിക്കുക മാത്രമാണ് ഈ സിനിമ ചെയ്യുന്നത്. രണ്ടു മണിക്കൂറും 13 മിനിട്ടും ദൈർഘ്യമുള്ള ഈ സിനിമ ഡിസംബർ 29 മുതൽ ഡിസ്നി പ്ലസ് ഹോട്സ്റ്റാറിൽ തെലുഗു, തമിഴ്, മലയാളം, കന്നട ഭാഷകളിൽ ലഭ്യമാണ്.

Comments