Roy movie review

സുരാജ് വെഞ്ഞാറമൂടിനെ നായകനാക്കി സുനിൽ ഇബ്രാഹീം സംവിധാനം ചെയ്ത പുതിയ മലയാള ചലച്ചിത്രമാണ് 'റോയ്'. സൈക്കോളജിക്കൽ ത്രില്ലർ മോഡിൽ ഇറക്കിയിരിക്കുന്ന ഈ സിനിമയിൽ സിജ റോസ്, ഷൈൻ ടോം ചാക്കോ, ജിൻസ് ഭാസ്കർ, റോണി, ആനന്ദ് മൻമദൻ എന്നിവരാണ് മറ്റു പ്രധാന വേഷങ്ങളിൽ എത്തുന്നത്. മനഃസംബന്ധിയായ ചില പ്രശ്നങ്ങളുള്ള റോയിയെയും അദ്ദേഹത്തിന്റെ ഭാര്യയും നോവലിസ്റ്റും മാധ്യമ പ്രവർത്തകയുമായ ടീനയെയും പരിചയപ്പെടുത്തുകയും ശേഷം മറ്റൊരു നോവലിസ്റ്റിന്റെ തിരോധാനവുമായി ബന്ധപ്പെട്ട അന്വേഷണങ്ങളുമാണ് റോയ് എന്ന സിനിമയുടെ കഥ. പ്രകടനങ്ങളാലും കഥാവിഷ്കാരത്താലും പ്രേക്ഷകനെ പിടിച്ചിരിത്താൻ ഈ സിനിമയുടെ അണിയറ പ്രവർത്തകർക്ക് സാധിക്കുന്നുണ്ട്. ജയേഷ് മോഹന്റെ ഛായാഗ്രഹണവും മികച്ചതാണ്. എങ്കിലും, മികച്ച ഒരു കഥാതന്തു ഉണ്ടെന്നിരിക്കെയും കേവല അവതരണത്തിൽ മാത്രം ഒതുങ്ങിയെന്ന് സിനിമ കണ്ടു കഴിയുമ്പോൾ അനുഭവപ്പെട്ടു. 2022 ഡിസംബർ ഒമ്പതിന് സോണിലിവിലൂടെ റിലീസ് ചെയ്ത ഈ ചിത്രത്തിന്റെ ദൈർഘ്യം രണ്ടു മണിക്കൂറും ആറ് മിനിറ്റുമാണ്.

Comments