അനുദീപ് കെ വി തിരക്കഥ എഴുതി സംവിധാനം ചെയ്ത് പുറത്തിറങ്ങിയ പുതിയ തമിഴ് ചിത്രമാണ് 'പ്രിൻസ്'. ശിവ കാർത്തികേയൻ, മരിയ, സത്യരാജ്, പ്രേംജി തുടങ്ങിയവരാണ് പ്രധാന വേഷങ്ങളിൽ എത്തിയിരിക്കുന്നത്. നാട്ടിലെ പ്രമാണിയുടെ മകനും സ്കൂൾ അധ്യാപകനുമായ അൻപ് എന്ന ശിവ കാർത്തികേയന്റെ കഥാപാത്ത്രവുമായി ബന്ധപ്പെട്ട പൊല്ലാപ്പുകളാണ് പ്രിൻസിന്റെ കഥ. തന്റെ സ്കൂളിൽ ഇംഗ്ലീഷ് അധ്യാപികയായി വരുന്ന ജെസിക എന്ന ബ്രിട്ടീഷുകാരിയുമായി പ്രണയത്തിലാവുന്നതും ശേഷം നടക്കുന്ന സംഭവവികാസങ്ങളുമാണ് സിനിമ പറയുന്നത്. പൂർണ്ണമായും തമാശ രൂപേണെ നിർമ്മിച്ചിട്ടുള്ള ഈ സിനിമ ഒരുനിലക്കും പ്രേക്ഷകനെ തൃപ്തിപ്പെടുത്താൻ പോന്നതല്ല. ജാതിയും മതവും രാജ്യാതിർത്തികളുമാണ് സിനിമയുടെ സംസാര വിഷയമെങ്കിലും അതൊന്നും തന്നെ അവതരണത്തിൽ വേണ്ടത്ര പ്രതിഫലിച്ചിട്ടില്ല എന്ന് തന്നെ പറയാം. ചിരിപ്പിക്കാനുള്ള പാളിപ്പോയ ശ്രമങ്ങൾ മാത്രം അടങ്ങിയ തീർത്തും നിരാശ മാത്രം സമ്മാനിച്ച ഒരു സിനിമ മാത്രമാണ് പ്രിൻസ്. 2022 ഒക്ടോബർ 21 ന് റിലീസ് ചെയ്ത ഈ സിനിമ ഇപ്പോൾ ഡിസ്നി പ്ലസ് ഹോട്ട് സ്റ്റാറിൽ ലഭ്യമാണ്.
Comments
Post a Comment