Love Today movie review

പ്രദീപ് രംഗനാഥൻ തിരക്കഥ എഴുതി സംവിധാനം ചെയ്ത് പ്രധാന വേഷത്തിൽ കൂടി എത്തിയ പുതിയ തമിഴ് ചിത്രമാണ് 'ലവ് ടുഡേ'.ഇവാന, സത്യരാജ്, രവീണ രവി, യോഗി ബാബു, രാധിക ശരത്കുമാർ എന്നിവരാണ് മറ്റു പ്രധാനവേഷങ്ങളിലെത്തുന്നത്. പേര് സൂചിപ്പിക്കുന്നതുപോലെ തന്നെ ഇന്നത്തെ കാലത്തെ പ്രണയ കഥയാണ് ഈ സിനിമ. ആ പ്രണയത്തിലെ നായകനെയും നായികയെയും സുഹൃത്തുക്കളെയും കുടുംബക്കാരെയും ഒക്കെയാണ് സിനിമ പരിചയപ്പെടുത്തുന്നത്. നിഖിത-ഉത്തമൻ പ്രദീപ് എന്നീ കാമുകി-കാമുകന്മാരെ കേന്ദ്രീകരിച്ചാണ് സിനിമയുടെ കഥ നടക്കുന്നത്. ഒരു പ്രത്യേക സാഹചര്യത്തിൽ തങ്ങളുടെ മൊബൈൽ ഫോണുകൾ പരസ്പരം കൈമാറേണ്ടി വരുന്നതും ശേഷം നടക്കുന്ന സംഭവങ്ങളുമാണ് സിനിമ പറയുന്നത്. ചിന്തയെ ഉണർത്തുന്ന ചിരികൾ നിറച്ച രീതിയിലുള്ള ഈ സിനിമയുടെ അവതരണം തന്നെ വളരെ രസകരമാണ്. പ്രകടനങ്ങളും ശബ്ദ മിശ്രണവും പാട്ടുകളും പശ്ചാത്തല സംഗീതവും എല്ലാം അതിന്റെ മികവിലെത്തുന്നുണ്ട് എന്നതും ഈ സിനിമയുടെ പ്രത്യേകതയാണ്. പ്രദീപ്, ഇവാന, യോഗി ബാബു എന്നിവരുടെ പ്രകടനങ്ങൾ പ്രത്യേകം എടുത്തു പറയേണ്ടതുണ്ട്. വളരെ സിമ്പിളായ ഒരു പ്രമേയത്തെ അതിന്റെ എല്ലാ സാധ്യതകളെയും ഉൾക്കൊണ്ട് നിർമ്മിച്ചിരിക്കുന്ന സിനിമയാണ് ലവ് ടുഡേ എന്ന് ഒറ്റ വാക്കിൽ പറയാം. 2022 നവംബർ 4-ന് റിലീസ് ചെയ്ത ഈ ചിത്രം ഇപ്പോൾ നെറ്റ്ഫ്ലിക്സിൽ ലഭ്യമാണ്. രണ്ടു മണിക്കൂർ 32 മിനിറ്റുമാണ് സിനിമയുടെ ദൈർഘ്യം.

Comments