ദർശന രാജേന്ദ്രൻ, ബേസിൽ ജോസഫ്, ആനന്ദ് മന്മദൻ, അസീസ് നെടുമങ്ങാട്, സുധീർ പറവൂർ, അജു വർഗ്ഗീസ്, ശരത് എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി വിപിൻ ദാസ് സംവിധാനം ചെയ്ത പുതിയ മലയാള ചലച്ചിത്രമാണ് 'ജയ ജയ ജയ ജയഹേ'. ജയഭാരതി എന്ന കൊല്ലത്തെ ഒരു പെൺകുട്ടിയുടെ കഥയാണ് ഈ ചിത്രം. അവളുടെ ചെറുപ്പവും വളർച്ചയും തുടങ്ങി വിവാഹവും ശേഷമുള്ള ജീവിതവുമൊക്കെയാണ് സിനിമ പറയുന്നത്. സിനിമയുടെ വിഷയവും അതിന്റെ രാഷ്ട്രീയവും തമാശയിൽ പൊതിഞ്ഞ് അവതരിപ്പിക്കുകയാണ് ജയ ജയ ജയ ജയഹേ. ലിംഗ സമത്വം, പാട്രിയാർക്കി തുടങ്ങിയ വിഷയങ്ങൾ കൈകാര്യം ചെയ്ത മലയാള സിനിമകൾ തന്നെ അടുത്തിടെ വന്നിട്ടുണ്ടെങ്കിലും അവതരണ മികവിൽ ഈ സിനിമ മുന്നിട്ടുനിൽക്കുന്നു. മുഴുവൻ അഭിനേതാക്കളുടെയും മികവുറ്റ പ്രകടനങ്ങൾ ഈ സിനിമക്ക് മുതൽക്കൂട്ടാവുന്നുണ്ട്. ശബ്ദ മിശ്രണവും ഛായാഗ്രഹണവും പശ്ചാത്തല സംഗീതവും പാട്ടുകളും അടക്കം സാങ്കേതികമായും ഈ സിനിമ ഉയർന്ന് നിൽക്കുന്നു. ഇടയിൽ വരുന്ന ഷൈജു ദാമോദരന്റെ കമേന്റ്രിയും മികച്ച രീതിയിൽ സിനിമയിൽ പ്ലെയ്സ് ചെയ്തിട്ടുണ്ട്. ചുരുക്കി പറഞ്ഞാൽ, മികച്ച ഒരു കഥാതന്തുവിന്റെ അവിസ്മരണീയ ആവിഷ്കാരമാണ് ഈ സിനിമ. 2022 ലെ മികച്ച ഒരു സിനിമ അനുഭവമാണ് ജയ ജയ ജയ ജയഹേ സമ്മാനിക്കുന്നത്. തീർച്ചയായും കണ്ടിരിക്കേണ്ട ഒരു സിനിമ തന്നെയാണ് ഇത്. ഒക്ടോബർ 28ന് റിലീസ് ചെയ്ത ഈ സിനിമ ഇപ്പോൾ ഡിസ്നി പ്ലസ് ഹോട്ട്സ്റ്റാറിൽ ലഭ്യമാണ്. രണ്ടു മണിക്കൂറും 23 മിനിറ്റുമാണ് സിനിമയുടെ ദൈർഘ്യം.
Comments
Post a Comment