Ini Utharam movie review

സുധീഷ് രാമചന്ദ്രൻ സംവിധാനം ചെയ്ത പുതിയ മലയാള ത്രില്ലർ സിനിമയാണ് 'ഇനി ഉത്തരം'. അപർണ ബാലമുരളി, കലാഭവൻ ഷാജോൺ, ഹരീഷ് ഉത്തമൻ, ചന്ദുനാദ്, സിദ്ദീഖ്, ജാഫർ ഇടുക്കി തുടങ്ങിയവരാണ് പ്രധാന വേഷങ്ങളിലെത്തിയിരിക്കുന്നത്. ഇടുക്കിയിലെ ശാന്തൻപാറ എന്ന സ്ഥലത്തെ പോലീസ് സ്റ്റേഷനിൽ വന്ന് ഒരു സ്ത്രീ താൻ ഒരാളെ കൊന്നുവെന്നും കാട്ടിൽ കുഴിച്ചിട്ടു എന്നും പറഞ്ഞു കീഴടങ്ങുന്നു. ശേഷമുള്ള അന്വേഷണങ്ങളിലൂടെയും ഫ്ലാഷ് ബാക്കുകളിലൂടെയുമാണ് സിനിമ കഥ പറയുന്നത്. സിനിമയുടെ അവതരണം കൊണ്ട് കഥ പ്രവചനാതീനമാണെങ്കിലും കണ്ടിരിക്കുന്ന പ്രേക്ഷകനെ പിടിച്ചിരുത്താൻ സിനിമക്ക് സാധിക്കുന്നുണ്ട്. ഹരീഷ് ഉത്തമൻ, ജാഫർ ഇടുക്കി, കലാഭവൻ ഷാജോൺ എന്നിവരുടെ പ്രകടനങ്ങളും എടുത്തു പറയേണ്ടതാണ്. തമിഴ് സംഭാഷണങ്ങളെല്ലാം ഹരീഷ് മികച്ച രീതിയിൽ കൈകാര്യം ചെയ്തിട്ടുണ്ട്. പശ്ചാത്തല സംഗീതവും വിശ്വലുകളും മികച്ചതായാണ് അനുഭവപ്പെട്ടത്. 2022 ഒക്ടോബർ 7ന് റിലീസ് ചെയ്ത ഈ ചിത്രം ഇപ്പോൾ Zee5-ൽ ലഭ്യമാണ്.

Comments