ഏഴു വർഷത്തെ ഇടവേളക്കു ശേഷം അൽഫോൺസ് പുത്രൻ സംവിധാനം ചെയ്ത പുതിയ മലയാള സിനിമയാണ് 'ഗോൾഡ്'. നേരം, പ്രേമം എന്നീ ചിത്രങ്ങൾക്ക് ശേഷമുള്ള തന്റെ മൂന്നാമത്തെ സിനിമയിൽ പ്രിഥ്വിരാജ് സുകുമാരനാണ് കേന്ദ്ര കഥാപാത്രമായി എത്തുന്നത്. കൂടാതെ, ഒട്ടേറെ പ്രമുഖ താരങ്ങളും ഈ സിനിമയിൽ അണിനിരക്കുന്നുണ്ട്. സിനിമയുടെ പശ്ചാത്തലം ഇങ്ങനെ വിവരിക്കാം:- പെരിയാറിന്റെ തീരത്തുള്ള ഒരു വലിയ വീട്ടിലാണ് ജോഷിയും അമ്മയും താമസിക്കുന്നത്. ജോഷിക്ക് ടൗണിലെ ഷോപ്പിംഗ് കോംപ്ലക്സിൽ ഒരു മൊബൈൽ ഷോപ്പ് ഉണ്ട്. ഒരു ദിവസം ഗേറ്റ് ഇല്ലാത്ത അവരുടെ വീടിനു മുന്നിൽ ഒരു പിക്കപ്പ് വാൻ പാർക്ക് ചെയ്തിരിക്കുന്നു. തുടർന്ന് നടക്കുന്ന സംഭവങ്ങളാണ് ഈ സിനിമ പറയുന്നത്. ചിത്രത്തിലെ ഏറ്റവും മികച്ചതായി അനുഭവപ്പെട്ടത് എഡിറ്റിംഗും ഛായഗ്രഹണവുമാണ്. തിരക്കഥയുടെ പോരായ്മയെ ഒരു പരിധിവരെ അവതരണം കൊണ്ട് പരിഹരിക്കുന്നുണ്ട്. മികച്ച കാസ്റ്റിംഗ് ആണ് ഈ സിനിമക്ക് ഉള്ളതെങ്കിലും കേന്ദ്ര കഥാപാത്രമൊഴിച്ച് മറ്റുള്ളവർക്ക് വേണ്ടത്ര പരിഗണന ലഭിക്കുന്ന സ്ക്രിപ്റ്റ് അല്ല ഗോൾഡിന്റേത്. പല കഥാപാത്രങ്ങളുടെയും ആവശ്യകതയും ചോദ്യമായി നിലനിൽക്കുന്നു. രണ്ടേമുക്കാൽ മണിക്കൂർ ദൈർഘ്യമുള്ള ഈ സിനിമ 2022 ഡിസംബർ ഒന്നിനാണ് റിലീസ് ചെയ്തത്. ഇപ്പോൾ ആമസോൺ പ്രൈമിൽ ലഭ്യമാണ്.
Comments
Post a Comment