Ariyippu movie review

അനവധി അന്തർദേശീയ ചലച്ചിത്രമേളകളിൽ പ്രദർശിപ്പിക്കപ്പെട്ട മഹേഷ് നാരായണൻ ഒരുക്കിയ പുതിയ മലയാള ചലചിത്രമാണ് 'അറിയിപ്പ്'. കുഞ്ചാക്കോ ബോബനും ദിവ്യ പ്രഭയുമാണ് പ്രധാന വേഷങ്ങളിൽ എത്തുന്നത്. കോവിഡിന്റെ തുടക്കത്തെ പശ്ചാത്തലമാക്കി ഉത്തർപ്രദേശിലെ നോയിട എന്ന സ്ഥലത്തെ ഗ്ലൗസ് ഫാക്ടറിയിൽ ജോലി ചെയ്യുന്ന ഹരീഷ്-രഷ്മി എന്നീ ദമ്പതികളുടെ കഥയാണ് അറിയിപ്പ് പറയുന്നത്. വിദേശത്തേക്ക് പോകാൻ ആഗ്രഹിച്ചിരിക്കുന്ന അവർക്കിടയിൽ അപ്രതീക്ഷിതമായി സംഭവിക്കുന്ന ഒരു കാര്യവുമായി ബന്ധപ്പെട്ടാണ് സിനിമ മുന്നോട്ട് പോകുന്നത്. മനുഷ്യ സ്വഭാവങ്ങളുടെ ചില വിത്യസ്ത തലങ്ങൾ കണ്ടിരിക്കുന്ന പ്രേക്ഷകനിൽ എത്തിക്കാൻ സിനിമയുടെ അണിയറ പ്രവർത്തകർക്ക് സാധിക്കുന്നുണ്ട്. കൈകളും അത് മറക്കുന്ന കൈയുറകളേയും പ്രതീകാത്മകമാക്കി കഥ പറയുന്ന മഹേഷ് നാരായണന്റെ അവതരണ രീതി തന്നെ അഭിനന്ദനീയമാണ്. കുഞ്ചാക്കോ ബോബന്റെയും ദിവ്യ പ്രഭയുടെയും പ്രകടനങ്ങളും സനു വർഗ്ഗീസിന്റെ ഛായാഗ്രഹണവും വളരെ മികച്ചതാണ്. മഹേഷ് നാരായണന്റെ സിനിമകളിൽ ഏറ്റവും മികവ് പുലർത്തുന്ന ഈ സിനിമ ഇപ്പോൾ നെറ്റ്ഫ്ലിക്സിൽ ലഭ്യമാണ്. ഒരു മണിക്കൂറും 47 മിനിട്ടുമാണ് സിനിമയുടെ ദൈർഘ്യം.

Comments