Aanaparambile World Cup movie review

നിഖിൽ പ്രേംരാജ് തിരക്കഥ എഴുതി സംവിധാനം ചെയ്ത് ആന്റണി വർഗ്ഗീസ് പെപ്പെ, ഐ എം വിജയൻ, ഡാനിഷ്, ടി ജി രവി, ബാലു വർഗ്ഗീസ്, ലുക്മാൻ എന്നിവർ പ്രധാന വേഷങ്ങളിൽ എത്തിയ പുതിയ മലയാള ചലച്ചിത്രമാണ് 'ആനപ്പറമ്പിലെ വേൾഡ് കപ്പ്'. ഒരു നാടും ആ നാട്ടിലെ ഒരുകൂട്ടം ഫുട്ബോൾ പ്രേമികളുടെയും കഥയാണ് ഈ സിനിമ പറയുന്നത്. അവരുടെ നാട്ടിൽ നടക്കുന്ന ഒരു ഫുട്ബോൾ ടൂർണമെന്റാണ് സിനിമയുടെ പ്രധാന പ്രമേയം. സാധാരണ സ്പോർട്സ് ഡ്രാമ സിനിമകളിൽ കണ്ടുവരാറുള്ള ഒരു അവതരണ രീതിയിൽ തന്നെയാണ് ഈ സിനിമയുടെയും അവതരണം. എങ്കിലും, രണ്ടാം പകുതിയിൽ വരുന്ന കുട്ടികളുടെ കളിയും കളിക്കിടയിലെ വൈകാരിക നിമിഷങ്ങളിലുള്ള അവരുടെ പ്രകടനങ്ങളും മികച്ചു നിൽക്കുന്നു. സിനിമയുടെ പശ്ചാത്തല സംഗീതവും പാട്ടുകളും മികച്ചതായാണ് അനുഭവപ്പെട്ടത്. ഐ എം വിജയന്റെ സിനിമയിലുള്ള പ്ലെയ്സിഗും വളരെ നന്നായിട്ടുണ്ട്. പ്രധാന പ്രമേയത്തിൽ നിന്നും മാറി പല കാര്യങ്ങളും പറയാൻ സിനിമ ശ്രമിക്കുന്നുണ്ടെങ്കിലും അതെല്ലാം ചിന്നിച്ചിതറി കിടക്കുകയാണ്. മികച്ച കാസ്റ്റിംഗ് ഉണ്ടായിരുന്നിട്ടും എല്ലാവരെയും പരിഗണിക്കുന്ന തിരക്കഥയായിരുന്നില്ല ഈ സിനിമയുടെത്. 2022 ഡിസംബർ 7ന് റിലീസ് ചെയ്ത ഈ ചിത്രം ഇപ്പോൾ ആമസോൺ പ്രൈമിൽ ലഭ്യമാണ്. രണ്ടു മണിക്കൂറും നാലു മിനിറ്റുമാണ് സിനിമയുടെ ദൈർഘ്യം.

Comments