ക്യാമ്പസ് പ്രണയത്തിന്റെ കഥ പറയുന്ന പുതിയ മലയാള ചലച്ചിത്രമാണ് '4 years'. രഞ്ജിത് ശങ്കർ സംവിധാനം ചെയ്ത ഈ സിനിമയിൽ സർജാനോ ഖാലിദും പ്രിയ പ്രകാശ് വാര്യറുമാണ് പ്രധാന വേഷങ്ങളിൽ എത്തുന്നത്. കോതമംഗലം എഞ്ചിനീയറിംഗ് കോളേജിലെ നാലു വർഷത്തെ പഠനം കഴിഞ്ഞ് പുറത്തിറങ്ങുന്ന വിശാൽ-ഗായത്രി എന്നിവരുടെ പ്രണയ കഥയാണ് ഈ സിനിമ. പഠനാവസാനമുള്ള അവസാന രണ്ടു ദിവസത്തെ കേന്ദ്രീകരിച്ചാണ് ഈ സിനിമ കഥ പറയുന്നത്. പ്രധാന കഥാപാത്രങ്ങളുടെ പ്രകടനങ്ങളും ഛായാഗ്രഹണവും പശ്ചാത്തല സംഗീതവും മികച്ചതാണ് എന്നതിനപ്പുറം കണ്ടിരിക്കുന്ന പ്രേക്ഷകനിൽ എത്രത്തോളം ഇംപാക്ട് സൃഷ്ടിക്കാൻ ഈ സിനിമക്ക് സാധിക്കുന്നു എന്നത് സംശയമാണ്. സിനിമയിൽ ധാരാളം പാട്ടുകൾ വരുന്നുണ്ടെങ്കിലും മികച്ചതായി അനുഭവപ്പെട്ടില്ല. രണ്ടു മണിക്കൂർ ദൈർഘ്യമുള്ള ഈ ചിത്രം 2022 നവംബർ 25-നാണ് റിലീസ് ചെയ്തത്. ഇപ്പോൾ ആമസോൺ പ്രൈമിൽ ലഭ്യമാണ്.
Comments
Post a Comment