അഞ്ജലി മേനോൻ രചനയും സംവിധാനവും നിർവഹിച്ച പുതിയ ചിത്രമാണ് 'വണ്ടർ വിമൺ'. നാദിയ മൊയ്തു, പാർവതി തിരുവോത്ത്, നിത്യ മേനോൻ, പത്മപ്രിയ, സയനോറ ഫിലിപ്പ് തുടങ്ങിയവരാണ് പ്രധാന വേഷങ്ങളിൽ എത്തുന്നത്. ഗർഭിണികൾക്ക് മാത്രമായി നാദിയ മൊയ്തുവിന്റെ കഥാപാത്രമായ നന്ദിത നടത്തുന്ന പ്രത്യേക ക്ലാസിൽ വിത്യസ്ത ജീവിത സാഹചര്യങ്ങളിൽ നിന്ന് വരുന്ന അഞ്ച് ഗർഭിണികൾ ഒരുമിച്ചു കൂടുന്നതും അവരുടെ കഥകളുമാണ് സിനിമ പറയുന്നത്. ഗർഭിണികളുടെ മാനസികാവസ്ഥകളിലൂടെ മാത്രം സഞ്ചരിക്കുന്ന ഈ സിനിമ എല്ലാവിധ പ്രേക്ഷകരെയും ഒരേപോലെ തൃപ്തിപ്പെടുത്താൻ പോന്നതല്ല. ശക്തമായ ഒരു തിരക്കഥയുടെ അഭാവം സിനിമയിൽ ഉടനീളം മുഴച്ചു നിൽക്കുന്നുണ്ടെങ്കിലും പ്രകടനങ്ങൾ കൊണ്ടും പശ്ചാത്തല സംഗീതം കൊണ്ടും ഒരു പരിധിവരെ പിടിച്ചു നിൽക്കുന്നുണ്ട്. ഒരു മണിക്കൂറും 20 മിനിട്ടും മാത്രമേ സിനിമയുടെ ദൈർഘ്യം ഉള്ളൂവെങ്കിലും കണ്ടിരിക്കുന്ന പ്രേക്ഷകന് മടുപ്പ് അനുഭവപ്പെട്ടാലും അത്ഭുതപ്പെടാനില്ല. സോണി ലിവിലൂടെ നേരിട്ടാണ് ഈ ചിത്രം റിലീസ് ചെയ്തിരിക്കുന്നത്.
Comments
Post a Comment